നാളെ മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ശൈഖ് ഖലീഫയുടെ ആഹ്വാനം

അബൂദബി: മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ യു.എ.ഇയിലെ എല്ലാ  വിശ്വാസികളോടും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ എല്ലാ പള്ളികളിലും മറ്റു നമസ്കാര സ്ഥലങ്ങളിലും ചൊവ്വാഴ്ച രാവിലെ 7.30ന് മഴക്ക് വേണ്ടിയുള്ള നമസ്കാരം (സ്വലാത്തുല്‍ ഇസ്തിഖാഅ്) നിര്‍വഹിക്കാനാണ് ആഹ്വാനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യ പിന്‍പറ്റിക്കൊണ്ട് രാജ്യത്തെ മഴ കൊണ്ടും കാരുണ്യം കൊണ്ടും അനുഗ്രഹിക്കാന്‍ എല്ലാ മുസ്ലിംകളും അല്ലാഹുവിനോട് പ്രാര്‍ഥിക്കണമെന്ന് ശൈഖ് ഖലീഫ പറഞ്ഞു.

News Summary - uae rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.