അബൂദബി: േഫ്ലാമക്സ് എന്ന് പേരുള്ള ഒൗഷധം യു.എ.ഇയിൽ ലഭ്യമല്ലെന്നും ഇൗ ഒൗഷധത്തിന് രാജ്യത്ത് അനുമതിയില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. േഫ്ലാമക്സ് രാജ്യത്തേക്ക് കൊണ്ടുവന്നാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് മന്ത്രാലയം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ആരോഗ്യസംബന്ധമായ, പ്രത്യേകിച്ച ഒൗഷധങ്ങളെ കുറിച്ച വീഡിയോകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാ ജനങ്ങളെയും മന്ത്രാലയം വിലക്കുകയും ചെയ്തു.
ഇൗയിടെ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോയിൽ 250 ഗ്രാം, 500 ഗ്രാം ഫ്ലോമക്സ് പ്രദർശിപ്പിക്കുന്നുണ്ട്. ഇൗജിപ്തിലെ ഒൗഷധ നിർമാണ കമ്പനിയുടേതെന്ന തരത്തിലാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ സമൂഹത്തിൽ ഭീതിയുളവാക്കാനും ഒൗഷധ വിപണിയെ കുറിച്ച് തെറ്റായ വിവരങ്ങൾ കൈമാറാനും ഇടയാക്കും.
ഫ്ലോമക്സ് യു.എ.ഇയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അത് രാജ്യത്ത് ലഭ്യമാവുകയുമില്ല. 2015ൽ ഇൗജിപ്ഷ്യൻ പൊലീസ് 60 ലക്ഷം ഫ്ലോമക്സ് ഗുളികകൾ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രാലയത്തിലെ പൊതു ജനാരോഗ്യ നയ^ലൈസൻസിങ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ ആൽ അമീരി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയമോ മറ്റു ഒൗദ്യോഗിക ആരോഗ്യ കേന്ദ്രങ്ങേളാ നൽകാത്ത ആരോഗ്യ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾ ഒഴിവാക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ഡോ. അമീൻ ഹുസൈൻ ആൽ അമീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.