ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ ദുബൈയില്‍ പിറന്ന നാടിന്‍െറയും പോറ്റമ്മ നാടിന്‍െറയും സൗഹൃദം ആകാശത്തോളം ഉയരട്ടെ എന്ന ആശംസയുമായി മലയാളി യുവാവിന്‍െറ ആകാശച്ചാട്ടം. ഇന്ത്യ,യു എ ഇ ദേശീയ പതാകകള്‍ കൂട്ടിച്ചേര്‍ത്ത് പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് അബൂദബി ഗ്യാസ്കോ ജീവനക്കാരനായ സാഖിദ് അഹ്മദ് എന്ന 26 കാരന്‍ വേറിട്ട രീതിയില്‍ ആശംസ കൈ മാറിയത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ടും അണിഞ്ഞാണ് ദുബൈ മറീനയിലെ സ്കൈ ഡൈവിങ് സെന്‍ററില്‍ കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം സല്‍മാ മഹലിലെ കുഞ്ഞഹമ്മദിന്‍െറയും ഫാത്തിമയുടെയും മകനായ സാദിഖ് അഹമ്മദ് എത്തിയത്.
വിമാനത്തില്‍ 13,000 അടി ഉയരേക്ക് പറന്ന് ആകാശത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിന് കൈകള്‍ വിടര്‍ത്തിയപ്പോള്‍ കൈതണ്ടകളിലും റിപ്പബ്ളിക് ദിനത്തിനും ശൈഖ് മുഹമ്മദിനും അഭിവാദ്യങ്ങള്‍. പണ്ടേ സാഹസപ്രിയനായ സാദിഖിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സ്കൈ ഡൈവിംഗ് നടത്തിയ ചിത്രം കണ്ടാണ് ഒരു കൈനോക്കാന്‍ മോഹം തോന്നിയത്.
അവസരം ലഭിക്കുമ്പോള്‍ എന്തെങ്കിലും സാമൂഹിക പ്രസക്തിയുള്ള സന്ദേശം നല്‍കണമെന്നും തീരുമാനിച്ചിരുന്നു.
തന്‍െറ പ്രിയ നാടുകളുടെ സ്നേഹത്തിന് ആശംസ അര്‍പ്പിക്കാന്‍ ഈ വേള ഉപയോഗപ്പെടുത്താനായത് അതിയായ സന്തോഷം പകരുന്നുവെന്ന് സാദിഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.