ദുബൈ: ഇന്ത്യൻ കോൺസുലേറ്റും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും (സി.ഐ.ഐ) ചേർന്നൊരുക്കുന്ന യു.എ.ഇ- ഇന്ത്യ ഭക്ഷ്യസുരക്ഷ ഉച്ചകോടി എട്ട്, ഒമ്പത് തീയതികളിൽ നടക്കും. ഇരുരാജ്യങ്ങളിലെയും 200ഓളം സംരംഭകർ പങ്കെടുക്കും. ഭക്ഷ്യമേഖലയിലെ സാങ്കേതികവിദ്യകളുടെ സാധ്യതകൾ, ഉപകരണങ്ങൾ, പാൽ ഉൽപന്ന നിർമാണ വികസനം, ഇറക്കുമതി, നിക്ഷേപം, ഹാർബറുകളുടെ അടിസ്ഥാന വികസനം തുടങ്ങിയവ ചർച്ചയിൽ വരും. സംരംഭകർ, പൊതുമേഖല പ്രതിനിധികൾ, വ്യവസായ സ്ഥാപന പ്രതിനിധികൾ, നിക്ഷേപകർ, സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന, പഞ്ചാബ് പ്രവാസികാര്യ മന്ത്രി റാണാ ഗുർമീത് സിങ് സോധി, ആന്ധ്രപ്രദേശ് വ്യവസായ മേഘാപതി ഗൗതം റെഡ്ഡി തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യ-യു.എ.ഇ ഭക്ഷ്യമേഖലയിലെ നിർണായക പരിപാടിയാണിതെന്ന് കോൺസുൽ ജനറൽ അമൻ പുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.