?????? ??????? ??????? ????? ????????????? ????????????

യു.എ.ഇ സൈന്യത്തി​െൻറ ശക്തി പ്രകടനം ഷാര്‍ജയില്‍

ഷാര്‍ജ: യൂണിയന്‍ ഫോട്ട്രസ രണ്ട് എന്ന പേരില്‍ നടക്കുന്ന സൈന്യത്തിന്‍െറ ശക്തി പ്രകടം വെള്ളിയാഴ്ച 4.30ന് അല്‍ഖാന്‍ തീരദേശ മേഖലയില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍  സാമൂഹിക മാധ്യമങ്ങളിലൂടെ ഷാര്‍ജ പൊലീസ് പുറത്ത് വിട്ടു.രാജ്യ സുരക്ഷയില്‍ സൈന്യം വഹിക്കുന്ന പങ്ക് വിളിച്ചോതുന്ന രണ്ടാമത് പ്രദര്‍ശനമാണിത്. യു.എ.ഇ സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക ഹെലികോപ്റ്ററുകളും ടാങ്കുകളും അനുബന്ധ യുദ്ധോപകരണങ്ങളും ഉള്‍പ്പെടുത്തിയുള്ള സാഹസികത നിറഞ്ഞ പ്രകടനങ്ങളുമാണ് നടക്കുക. സംഘര്‍ഷ മേഖലയിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന സൈന്യം ആകാശത്ത് കഴുക കണ്ണുകളോടെ പറക്കുന്ന കോപ്റ്റര്‍, തീ തുപ്പുന്ന പീരങ്കികള്‍  എന്നിവയാണ് വീഡിയോയിലുള്ളത്. ഇതിലും വലിയ കാഴ്ച്ചകളാണ് വെള്ളിയാഴ്ച നടക്കുക. പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ച് പ്രകടനം ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. പരിപാടി സൗജന്യമായി കാണാം. മൂന്‍കൂറായി പേര് നല്‍കേണ്ട കാര്യമില്ല. കര-വ്യോമ പ്രകടനങ്ങള്‍ നടക്കും.

 

Tags:    
News Summary - uae force-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.