സഈദ് റാശിദ് അബ്ദുല്ല അൽ ആബ്​ദി അൽ നുഐമി

യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം സഈദ് റാശിദ് അൽ ആബ്ദി അന്തരിച്ചു

റാസൽഖൈമ: യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്​.എൻ.സി) അംഗവും റാസൽഖൈമ പ്രതിനിധിയുമായ സഈദ് റാശിദ് അബ്ദുല്ല അൽ ആബ്​ദി അൽ നുഐമി (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർന്ന് വ്യാഴാഴ്ച രാവിലെ റാസൽഖൈമയിലെ അൽ ഹെയ്​ലിലുള്ള മുഹമ്മദ് ബിൻ സായിദ് പള്ളിയിൽ മയ്യിത്ത്​ നമസ്കാരം നടന്നു.

തുടർച്ചയായി രണ്ടാം തവണയും എഫ്.എൻ.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൗൺസിലിന്‍റെ ഫിനാൻസ്, ഇക്കണോമിക് ആൻഡ് ഇൻഡസ്ട്രിയൽ അഫയേഴ്‌സ് കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2023ലെ തെരഞ്ഞെടുപ്പിൽ 3,866 വോട്ടുകൾ നേടി റാസൽഖൈമയിൽ ഒന്നാമതെത്തിയാണ് അദ്ദേഹം കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സഈദ് അൽ ആബ്​ദിയുടെ നിര്യാണത്തിൽ എഫ്.എൻ.സി സ്പീക്കർ സഖർ ഘോബാഷ് അനുശോചിച്ചു. 2019 മുതൽ രാജ്യസേവനത്തിൽ മാതൃകാപരമായ അർപ്പണബോധവും ആത്മാർഥതയും പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കർ സ്മരിച്ചു. പൊതുപ്രവർത്തനത്തിന് പുറമെ റാസൽഖൈമയിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാരുണ്യവാനായ വ്യക്തിയായിരുന്നു ആബ്​ദിയെന്ന് നാട്ടുകാർ ഓർമിക്കുന്നു. മികച്ചൊരു ജനപ്രതിനിധിയെയാണ് നഷ്ടമായതെന്ന് സഹപ്രവർത്തകരും പ്രദേശവാസികളും അനുസ്മരിച്ചു.

Tags:    
News Summary - UAE Federal National Council member Saeed Rashid Al Abedi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.