എമിറേറ്റ്​സ്​ ഐ.ഡി സൗജന്യമായി ലഭിക്കുമോ ?. വിശദീകരണവുമായി അധികൃതർ

ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർക്ക്​ എമിറേറ്റ്​സ്​ ഐ.ഡി സൗജന്യമായി ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്​ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണത്തിനെതിരെ ട്വിറ്റർ പോസ്റ്റിലൂടെയാണ്​ അധികൃതർ വിശദീകരണം നൽകിയത്​. എമിറേറ്റ്​സ്​ ഐ.ഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകൾ തുടരും. ഇക്കാര്യത്തിൽ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമെ ആശ്രയിക്കാവൂ എന്നും അവർ അറിയിച്ചു.

Tags:    
News Summary - UAE Federal Authority for Identity denies rumours on Emirates ID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.