സി.എസ്​.​െഎ ക്വയർ ഫെസ്​റ്റിവൽ നടത്തി

ദുബൈ: ‘യേശുക്രിസ്തു, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ്’ എന്ന വിഷയത്തെ ആസ്പദമാക്കി ദുബൈ സി.എസ്.ഐ ഇടവക ക്വയർ ഫെസ്റ്റിവൽ നടത്തി. 
യേശു ക്രിസ്തുവി​െൻറ ഉയിര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്തീയ വിശ്വാസത്തി​െൻറ കേന്ദ്ര അടിസ്ഥാനമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍  എബ്രഹാം മാര്‍ എപ്പിഫാന്യോസ് മെത്രാപ്പോലീത്ത സഭാജനങ്ങളെ ഓര്‍മ്മപ്പെടുത്തി.
ഫാ.പോള്‍പി.മാത്യു, ഫാ. ദാസ്‌ജോര്‍ജ്, ഫാ. പ്രവീണ്‍ജോര്‍ജ്ചാക്കോ, ഫാ. ബൈജുഈപ്പന്‍ എന്നിവര്‍ ആരാധനക്കു നേത്യത്വം നല്‍കി.
സി.എസ്.ഐ സഭയുടെ അബുദബി, ഷാര്‍ജ, അല്‍ഐന്‍, ജബല്‍അലി, ദുബൈ ഇടവകകളില്‍ നിന്നും 250-ല്‍ പരം ഗായകസംഘാംഗങ്ങള്‍ പങ്കെടുത്ത ഗാനശുശ്രൂഷക്ക് ജുബി എബ്രഹാം നേത്യത്വം നല്‍കി. ജോര്‍ജ് കുരുവിള, ഈപ്പന്‍ ജോര്‍ജ് എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു. 
മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന വൈദികര്‍ക്ക് യാത്രയയപ്പ് നല്‍കി. 
ഗായകസംഘത്തിലെ മുതിര്‍ന്ന വ്യക്തികളായ ജോസഫ് ഇട്ടിച്ചെറിയ, ജീമോൻ എം ജോര്‍ജ്, ജോ ര്‍ജ്കുരുവിള എന്നിവരെ ആദരിച്ചു. 
കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടത്തപ്പെട്ട ക്വയർ െഫസ്റ്റിവലുകളുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച www.uaecsichoirfest.com എന്ന വെബ്‌സൈറ്റി​െൻറ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 2018-ലെ ക്വയര്‍ ഫെസ്റ്റിവല്‍ സി.എസ്.ഐ അബൂബി ഇടവകയുടെ ആഭിമുഖ്യത്തിൽ നടക്കും.

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT