ഇന്ത്യക്കാര​െൻറ ബാഗ് തട്ടിപ്പറിച്ചോടിയ കള്ളനെ പിടിച്ചു

ഷാര്‍ജ: റോളയിലെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണവുമായി പോകുകയായിരുന്ന ഇന്ത്യക്കാര​​​െൻറ ബാഗ് തട്ടിപ്പറിച്ചോടിയ ഏഷ്യക്കാരനെ ദൃക്​സാക്ഷികള്‍ വളഞ്ഞിട്ട് പിടിച്ചു.  കുതറി ഓടാന്‍ ശ്രമിച്ച ഇയാളെ കീഴ്പ്പെടുത്തി തൂണില്‍ കെട്ടിയിട്ടു. 120,000 ദിര്‍ഹം ആയിരുന്നു ഇന്ത്യക്കാരന്‍െറ ബാഗില്‍. പണമിടപാട് സ്ഥാപനത്തിന് സമീപം ചുറ്റിപറ്റി നിന്ന മോഷ്​ടാവ് ഇന്ത്യക്കാരന്‍ പുറത്തിറങ്ങിയ ഉടനെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എന്നാല്‍ ഈ രംഗം കണ്ടവര്‍ പാഞ്ഞ് വന്ന് മോഷ്ടാവിനെ കീഴ്പ്പെടുത്തി. കുതറി ഓടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിന്നെ രക്ഷപ്പെടുത്താനുള്ള യാചനയായി. വിവരം അറിഞ്ഞത്തെിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

മോഷ്​ടാവിനെ കൈയോടെ പിടികൂടിയവരെ ഷാര്‍ജ പൊലീസ് മേധാവി ബ്രി. സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി അഭിനന്ദിച്ചു. അല്‍ അറൂബ റോഡരികിലുള്ള പണമിടപാട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നിരവധി പിടിച്ച് പറി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി പ്രതികള്‍ മുന്‍ വര്‍ഷങ്ങളില്‍ പിടിയിലായിരുന്നു. ആള്‍ സഞ്ചാരം കുറഞ്ഞ നേരം നോക്കിയാണ് തട്ടിപ്പറി സംഘങ്ങള്‍ ഇറങ്ങുന്നത്.

Tags:    
News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.