കോഴി മോഷ്ടാവിന് തടവുശിക്ഷ

റാസല്‍ ഖൈമ: കോഴിയെ സ്ഥിരമായി മോഷ്ടിച്ചയാളെ കുറ്റക്കാരനെന്നു കണ്ടു റാസല്‍ഖൈമ കോടതി മൂന്ന് മാസത്തെ തടവിനും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും വിധിച്ചു.
കോഴി മോഷണം സ്ഥിരമായതോടെ പ്രദേശവാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തോട്ടങ്ങളുടെ പരിസരത്ത് നിന്നാണ്  കോഴികളെ നഷ്ടപ്പെട്ടിരുന്നത്. ദിനേന ഒരു പിടക്കോഴി എന്ന തോതിതാലാണത്രേ കാണാതാവുന്നത്. വ്യാഴാഴ്ചകളില്‍ ഒരു പൂവന്‍കോഴിയെ കാണാതാവും.
സൂക്ഷ്മ നിരീക്ഷണം നടത്തിയ പോലീസ് മോഷ്ടാവിനെ പിടികൂടി. മൂന്ന് മാസം മുന്‍പ് രാജ്യത്ത് എത്തിയ മുതല്‍ കോഴി മോഷണം തുടങ്ങിയെന്നു പ്രതി പോലീസിനോട് പറഞ്ഞു. തീറ്റ എറിഞ്ഞു കൊടുത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോഴികളെ എത്തിച്ചശേഷം അവയില്‍ ഏറ്റവും നല്ല കോഴിയെ തട്ടിയെടുക്കകയായിരുന്നു ഇയാളുടെ രീതി.
വ്യാഴാഴ്ചകളില്‍ പൂവന്‍ കോഴികളെ മോഷ്ടിക്കുന്നത് വെള്ളിയാഴ്ച ഉച്ച ഭക്ഷണത്തിനു അവയുടെ ഇറച്ചി കൂട്ടാന്‍ വേണ്ടിയാണന്നും ഇയാള്‍ പറഞ്ഞു.
 

News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.