ദുബൈ: െഎഫോണുൾപ്പെടെ 2.9 ലക്ഷം ദിർഹത്തി​െൻറ മൊബൈലുകൾ കവർന്ന കേസിൽ യുവാവിന് ഒരു വർഷം തടവ്. 2014 ഒക്ടോബറിൽ ഒരു ഇന്ത്യക്കാര​െൻറ കട കുത്തിത്തുറന്ന് 200 ഫോണുകൾ മോഷ്ടിച്ചെന്ന സംഭവത്തിലാണ് ശിക്ഷ. നാല് അഫ്ഗാൻ സ്വദേശികൾക്കെതിരെയാണ് ശിക്ഷ വിധിച്ചതെങ്കിലും  തൊഴിൽ രഹിതനായ പ്രതി  ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട്  ദുബൈ അപ്പീൽ കോടതിയെ സമീപിച്ചിക്കുകയായിരുന്നു. ഇയാളുടെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി ജഡ്ജി സഇൗദ് സലീം ബിൻ സർമ് തള്ളി. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ സ്വദേശത്തേക്ക് തിരിച്ചയക്കും. 
കട അടച്ച് വീട്ടിൽ പോയ ഇന്ത്യൻ യുവാവ് പിറ്റേന്ന് എത്തുേമ്പാഴാണ് താഴുകൾ തകർത്ത് ഫോണുകൾ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.
നിരീക്ഷണ കാമറയിൽ അഞ്ചു പേർ കടയുടെ ഉള്ളിൽ കടന്നും രണ്ടു പേർ പുറത്തു നിന്നും മോഷണം നടത്തുന്നത് പതിഞ്ഞിരുന്നു. പിന്നീട് സമാനമായ മറ്റൊരു കേസിൽ നാലു പേർ റാസൽ ഖൈമയിൽ നിന്ന് പിടിയിലായി. ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ ദുബൈയിലെ മോഷണം ചെയ്തത് ത​െൻറ സംഘമാണെന്ന് മൊഴി നൽകുകയായിരുന്നു. സംഘത്തലവൻ പല തവണ കടയിൽ ചെന്ന് കാര്യങ്ങൾ നിരീക്ഷിച്ചാണ് മോഷണം ആസൂത്രണം ചെയ്തത്.ഒാരോ സംഘാംഗത്തിനും 10000 ദിർഹം വീതം നൽകാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും കാര്യങ്ങൾ നീക്കാനാകും മുൻപ് പിടിയിലാവുകയായിരുന്നു.  വിധിക്കെതിരെ പ്രതിക്ക് പരമോന്നത കോടതിയിൽ 28 ദിവസത്തിനകം അപ്പീൽ നൽകാം.

News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.