അജ്മാന്‍: ആഫ്രിക്കന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അജ്മാന്‍ സനയയിലെ താമസ സ്ഥലത്താണ് കൊലയാളിയുടെ കുത്തേറ്റ് മുപ്പതുകാരന്‍ മരണപ്പെട്ടത്. കൊലക്ക് ശേഷം ഒളിവില്‍ പോയ കൊലയാളിയെ പോലീസ് പിടികൂടുകയായിരുന്നു.
വ്യാവസായിക മേഖലയിലെ ഒരു സ്ഥലത്ത് നിന്ന് പുറത്തുവരുന്ന ദുർഗന്ധത്തെക്കുറിച്ചു വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്ത് വരുന്നത്. തെളിവുകൾ ശേഖരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
തുടര്‍ന്ന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രദേശത്തെ ചില ആളുകളില്‍ നിന്നും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ആഫ്രിക്കകാരനാണ് കൃത്യം നടത്തിയതെന്ന് തെളിയുന്നത്. തൊഴില്‍ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ഇതിനു മുമ്പ് നിരവധി തവണ പ്രതി ഇദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞ പൊലീസിനെ അജ്മാൻ പോലീസ് സി.ഐ.ഡി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ മേജർ അഹമ്മദ് സഈദ് അൽ നുവൈമി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.