ഷാര്‍ജ: അല്‍ ഖറാന്‍ മേഖലയിലെ സ്വദേശിയുടെ വീട്ടില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ ശ്വാസം മുട്ടിച്ച് കൊന്ന ഇതേ വീട്ടിലെ രണ്ട് വീട്ടു ജോലികാരികള്‍ക്ക് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഇന്തോനേഷ്യന്‍, ഫിലിപ്പൈന്‍സ് സ്വദേശിനികളാണ് പ്രതികള്‍. 2014 ഒക്ടോബര്‍ 14നാണ് സംഭവം നടന്നത്.
ഇരുവരുമായും ഡ്രൈവര്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയില്‍ കലാശിച്ചത്. ഇരുവരുമായുള്ള ബന്ധം ഇയാള്‍ ഇവരില്‍ നിന്നും മറച്ചു വെച്ചിരുന്നു. എന്നാല്‍ യുവതികള്‍ ഇക്കാര്യം തിരിച്ചറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആസൂത്രിത കൊലപാതകം, അനാശാസ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച വീട്ടിലുള്ളവര്‍ പുറത്ത് പോയ തക്കം നോക്കിയാണ് കൊല ആസൂത്രണം ചെയ്തതെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു.
ഡ്രൈവറുടെ മുറിയില്‍ ഇന്തോനേഷ്യക്കാരി എത്തുമ്പോള്‍ ഇയാള്‍ അശ്ളീല ചിത്രം കാണുകയായിരുന്നു. രണ്ട് പേരും അത് കാണുകയും പിന്നിട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നിട് ഡ്രൈവര്‍ക്ക് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ഫിലിപ്പൈനി യുവതിയും കൂട്ടുനിന്നു. കൃത്യനിര്‍വഹണം കഴിഞ്ഞ് മുറി വൃത്തിയാക്കിയ ശേഷം പുറത്ത് നിന്ന് പൂട്ടി. പിന്നീട് ഡ്രൈവറെ കാണാനില്ളെന്ന് സ്പോണ്‍സറെ അറിയിച്ചു. 43കാരനായ ഡ്രൈവറുടെ മരണത്തില്‍ അസ്വഭാവികതയൊന്നും തുടക്കത്തില്‍ കണ്ടത്തെിയില്ല. മുറിയില്‍ കൊലയുടെ യാതൊരുവിധ അടയാളങ്ങളും ശേഷിച്ചിരുന്നില്ല. എന്നാല്‍ ഇയാള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി. അതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകള്‍ അറസ്റ്റിലായതും കുറ്റസമ്മതിച്ചതും. കോടതിവിധി കേള്‍ക്കാന്‍ ഇരയുടെ സഹോദരനും വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.