Posted On
date_range Updated On
date_range ഇസ്രായേലിന്റെ അതിക്രമത്തെ യു.എ.ഇ അപലപിച്ചു
അബൂദബി: ഗസ്സയിൽ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നിയമലംഘനത്തെ യു.എ.ഇ ശക്തമായി അപലപിച്ചു.
സാധാരണക്കാരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ ജീവഹാനി ഒഴിവാക്കാൻ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായം എത്തിക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.