ഉമ്മുല്‍ഖുവൈനില്‍ കാറ്റും ചാറ്റല്‍ മഴയും തുടരുന്നു

ഉമ്മുല്‍ഖുവൈന്‍: ശക്തിയായ കാറ്റിന് പിറകെ ഉമ്മുല്‍ഖുവൈനിലും പരിസര പ്രദേശങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. ബസാര്‍ ഭാഗങ്ങളില്‍ കുറവാണെങ്കിലും ഘടി ചത്വരം മുതല്‍ ഫലജുല്‍ മുഅല്ല റോഡ് വരെ താരതമ്യേന നല്ല മഴയാണ് ലഭിക്കുന്നത്. വീടുകളിലും വില്ലകളിലും വര്‍ഷങ്ങളായി മിക്ക മലയാളികളും കൃഷി നടത്തി വരുന്നുണ്ട്. ഇപ്പോഴത്തെ ചാറ്റല്‍ മഴ കൃഷിക്ക് വളരെ ഗുണകരമാണെന്ന് മലയാളികള്‍ പറയുന്നു. എന്നാല്‍ കുത്തിയൊഴുകുന്ന മഴ കൃഷിക്ക് അനുയോജ്യവുമല്ല. 
ദിവസങ്ങള്‍ക്ക് മുമ്പ് അടിച്ച് വീശിയ കാറ്റില്‍ വൃക്ഷങ്ങളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. എല്ലാ വര്‍ഷവും ഒരു ദിക്കില്‍ നിന്ന് വീശുന്ന കാറ്റിന് മറു വശത്ത് നിന്നും അതേ ശക്തിയില്‍ തിരിച്ച് വീശുക എന്നത്  ഉമ്മുല്‍ഖുവൈനില്‍ കണ്ടുവരുന്ന പ്രതിഭാസമാണ്. തുടര്‍ന്ന് പല മരങ്ങളുടേയും ഇലകള്‍ കരിഞ്ഞ് പോകാറുമുണ്ട്. എന്നാല്‍ ഈ കൊല്ലം കുറച്ചധികം ശക്തിയും ശീതവും കാറ്റിന് ഉണ്ടായതിനാല്‍ പല മരങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ കരിഞ്ഞിരിക്കുകയാണ്. ശക്തമായ കാറ്റ് അടിക്കുന്ന സമയങ്ങളില്‍ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. കാറ്റ് കൊണ്ടാല്‍ മുതിര്‍ന്നവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമെന്ന്  വര്‍ഷങ്ങളോളമായി ഇവിടെ കഴിയുന്നവര്‍ പറയുന്നു

News Summary - uae climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.