Posted On
date_range Updated On
date_range യു.എ.ഇ പൗരന്മാർക്ക് ലെബനനിലേക്ക് യാത്ര ചെയ്യാൻ അനുമതി
അബൂദബി: യു.എ.ഇ സ്വദേശികൾക്ക് സഹോദര രാജ്യമായ ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 29 തിങ്കളാഴ്ച മുതൽ ഈ അനുമതി നിലവിൽ വന്നു.ലെബനനിലേക്ക് പോകുന്നതിന് മുൻപ് ഗവൺമെന്റിന്റെ 'തവാജുദി' സേവനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാതെ യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴിയോ മറ്റ് അതിർത്തികൾ വഴിയോ യാത്രക്കാരെ രാജ്യം വിടാൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.