ദുബൈ: മെട്രോ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന ഫീഡര്‍ ബസുകള്‍ക്ക് ഇനി പുതു നിറം. പതിവ് ചുവപ്പും വെള്ളയും മാറ്റി മെട്രോ ട്രെയിനുകളുടെ നിറത്തോട് സാമ്യമുള്ള നീലയും പര്‍പ്പിളുമാണ് പുതുതായി നല്‍കിയത്. പുതിയ ബസുകളുടെ രൂപത്തിലുമുണ്ട് വൈവിധ്യം, പുതിയ സൗകര്യങ്ങളും. ഇതിനകം 70 ബസുകള്‍ നിറം മാറ്റിയെന്നും മാര്‍ച്ച് 31ന് മുന്‍പ് 186 മെട്രോ ഫീഡര്‍ ബസുകളും പുതുനിറച്ചാര്‍ത്തില്‍ റോഡിലിറങ്ങുമെന്നും റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി സര്‍വീസ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ലാ റാശില്‍ ആല്‍ മസാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.