മമ്മൂട്ടിയില്‍ നിറഞ്ഞ് അക്ഷരോത്സവം

ഷാര്‍ജ: അക്ഷരോത്സവ വേദിയില്‍ പൂരത്തിന്‍െറ ആളായിരുന്നു. മലയാളത്തിന്‍െറ മഹാനടനെ കാണാനും കേള്‍ക്കാനുമായി മണിക്കൂറുകള്‍ അവര്‍ കാത്തിരുന്നു. ദുബൈയില്‍ നിന്ന് ഷാര്‍ജയിലത്തൊന്‍ രണ്ടു മണിക്കൂര്‍ എടുക്കുമെന്ന് താന്‍ കരുതിയില്ളെന്നും ക്ഷമിക്കണമെന്നും പറയാന്‍ മമ്മൂട്ടി മറന്നില്ളെങ്കിലും സദസ്സിന് അതില്‍ ഒട്ടും പരിഭവമുണ്ടായിരുന്നില്ല. ഒരു മണിക്കൂര്‍ നീണ്ട സംസാരവും സംവാദവുമായി  മമ്മൂട്ടി  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ മുഖ്യവേദിയായ ബാള്‍റൂമില്‍ നിറഞ്ഞുനിന്നു. കുട്ടിക്കാലവും കോളജും വായനയും സൗഹൃദവും കൃഷിയും ജീവകാരുണ്യ പ്രവര്‍ത്തനവുമെല്ലാം അദ്ദേഹം ഗൗരവമായും തമാശയായും വിശദീകരിച്ചു.
ഷാര്‍ജ മേളയില്‍ എത്താനായത് തന്‍െറ ജീവിതതത്തിലെ അവിസ്മരണീയ ദിവസമാണെന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. തന്‍െറ അഭിനയ ജീവിതത്തിന്‍െറ അത്ര തന്നെ വയസ്സായിരിക്കുന്നു ഷാര്‍ജ പുസ്തകമേളക്കും. 35 വര്‍ഷം. വായനയും ഭാഷയും മരിക്കുന്നില്ല. ഭാഷ വളരുക തന്നെയാണ്. ഷേക്സ്പിയറുടെ കാലത്ത് 40,000 വാക്കുകളാണ് ഇംഗ്ളീഷില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. മലയാളത്തിലും ഭാഷയുടെ അര്‍ഥം പ്രയോഗവും മാറിക്കൊണ്ടിരിക്കുന്നു. അടിപൊളി, തകര്‍ത്തു, പൊളിച്ചു എന്നതെല്ലാം പുതിയ അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത്. 
ചെറുപ്പത്തിലേ വായന ആരംഭിച്ചിരുന്നു. നീണ്ട കഥകളും ഡിററക്ടീവ് നോവലുകളുമായിരുന്നു അന്ന് പ്രിയം. പിന്നെ വായനയുടെ സ്വഭാവം മാറി. തിരക്കേറിയപ്പോള്‍ വായിക്കാന്‍ സമയം കിട്ടാതായി. ഇപ്പോള്‍ വീണ്ടും വായിക്കുന്നു. ആദ്യകാല നോവലായ ധര്‍മരാജ ആണ് ഇപ്പോള്‍ വീണ്ടും വായിക്കുന്ന പുസ്തകം. അതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ നല്ല രസമാണ്. വായന തന്നിലെ നടനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വായിക്കുന്ന കഥാപാത്രങ്ങളെ ‘സ്വന്തമായി സങ്കല്പിച്ചു നോക്കും. പിന്നെ ഉറക്കെ വായിക്കും. റെക്കോഡ് ചെയ്യും. ഇതെല്ലാം സിനിമയില്‍ സഹായകമായി. എം.ടി. ഇഷ്ട കഥാകാരനാണ്. അദ്ദേഹത്തിന്‍െറ കഥാപത്രങ്ങളായി നേരത്തെ തന്നെ സ്വയം സങ്കല്‍പിക്കുമായിരുന്നു.
സല്‍കര്‍മങ്ങള്‍ മറ്റുള്ളവര്‍ അറിയണമെന്നില്ല ദൈവം മാത്രം അറിഞ്ഞാല്‍ മതിയെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.  ചെയ്തത് കൊട്ടിഘോഷിക്കുമ്പോള്‍ ജാള്യം തോന്നുകയാണ്  ചെയ്യാറ്.  താന്‍ അത്ര വലിയ മഹാനൊന്നുമല്ല. ഒരു പാടു കുഴപ്പങ്ങളുള്ള ആളാണ്.
വായന പുസ്തകങ്ങളിലും അക്ഷരങ്ങളിലും ഒതുക്കരുത്. ജീവിതങ്ങളെയും പ്രകൃതിയെയും വായിക്കാനാകണം.  കാണാവുന്നതും കേള്‍ക്കാവുന്നതുമായ വേദനയും പ്രയാസങ്ങളൂം വായിച്ചെടുക്കാനാകണം. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും  വേദന നാം അറിയാതെ പോകരുത്.
പരിഷ്കാരത്തിന്‍െറ സൂപ്പര്‍ സ്റ്റാറിന് നാടന്‍ പേരായ മമ്മൂട്ടി പ്രയാസമുണ്ടാക്കുന്നുണ്ടോ എന്ന അവതാരകന്‍ മിഥുന്‍െറ ചോദ്യത്തിന് ഒരു വിഷമവും തോന്നിയിട്ടില്ളെന്നായിരുന്നു  മറുപടി. വിദേശത്ത് പോയാല്‍ പലരുടെയും ഉച്ചാരണം വ്യത്യാസപ്പെടാറുണ്ട്. മുഹമദ് കുട്ടിയെന്നാണ് യഥാര്‍ഥ പേര്. ആദ്യകാലത്ത് പെണ്‍കുട്ടികളുടെ ശ്രദ്ധകിട്ടാന്‍ പേര് മാറ്റാന്‍ ശ്രമിച്ചിരുന്നു.അന്ന് കൂട്ടുകാര്‍ കളിയാക്കി വിളിച്ചതാണ് മമ്മൂട്ടി. പിന്നെ അത് സ്ഥിരം പേരായി. 
അഭിനയവും സിനിമയും സംബന്ധിച്ച തന്‍െറ തീരുമാനങ്ങള്‍ വ്യക്തിപരം മാത്രമാണ്. അതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. അങ്ങിനെയെങ്കിലും തന്‍െറ എല്ലാ സിനിമയും ഹിറ്റാകേണ്ടിയിരുന്നു. മഹാരാജാസ് കോളജിലെ ജീവിതം തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒരു പാട് നല്ല സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. പ്രഗത്ഭരായ അധ്യാപകരുണ്ടായിട്ടും താന്‍ ഇത്രയേ നന്നായുള്ളൂ.തന്‍െറ എല്ലാ കോപ്രായങ്ങളും സഹിച്ച് പ്രോത്സാഹിപ്പിച്ച മഹാരാജാസിലെ സുഹൃത്തുക്കളാണ് തനിക്ക് സിനിമയില്‍ കടക്കാനുള്ള ധൈര്യം തന്നത്. തമാശക്കാരനായാണ് അന്ന് അറിയപ്പെട്ടത്.
ഇത്രയും സൗന്ദര്യം ലഭിക്കാന്‍ എന്തു പുണ്യമാണ് താങ്കള്‍ ചെയ്തതെന്ന് സദസ്സരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ താനല്ല നിങ്ങള്‍ ചെയ്ത പുണ്യമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.  ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്നുവരും എന്ന ചോദ്യത്തിന് താനും അതിന് കാത്തിരിക്കുന്നുവെന്ന് ഉത്തരം.
മമ്മൂട്ടി അഹങ്കാരിയും ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നുവെന്നുമുള്ള പൊതുബോധം മാറ്റണ്ടേ എന്ന ് ഒരു മാധ്യമപ്രവര്‍ത്തകന്‍െറ ചോദ്യം. ആ പൊതുബോധം വെച്ചുപുലര്‍ത്തുന്നവരാണ് അത് മാറ്റേണ്ടതെന്നും താനല്ളെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കരഘോഷം.
നൈല ഉഷ പരിപാടിയുടെ അവതാരകയായിരുന്നു. രവി ഡീസി, പുസ്തകമേള എക്സ്റേറണല്‍ അഫയേഴ്സ എക്സിക്യൂട്ടീവ് മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


 

Tags:    
News Summary - uae bookfair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.