??????????

വളാഞ്ചേരി സ്വദേശി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു

അ​ൽ​െ​എ​ൻ: ഏ​താ​നും നാ​ൾ മു​മ്പ്​ യു.​എ.​ഇ​യി​ലെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ അ​ൽ​െ​എ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ ചെ​റു​പ​റ​മ്പി​ൽ ഉ​സ്മാ​ൻ ഭാ​യി​യു​ടെ മ​ക​ൻ സ്വാ​ലി​ഹ് (26) ആ​ണ് അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് അ​ൽ​ഐ​നി​ലേ​ക്ക് പോ​കു​ന്ന വ​ഴി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഈ​ജി​പ്ഷ്യ​ൻ സു​ഹൃ​ത്ത് ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്
സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ യു.​എ.​ഇ​യി​ൽ എ​ത്തി​യ സ്വാ​ലി​ഹി​ന്​ ഏ​താ​നും നാ​ൾ മു​മ്പാ​ണ് ജോ​ലി ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ ജോ​ലി​ക​ഴി​ഞ്ഞ്​ പോ​കു​േ​മ്പാ​​ഴാ​ണ്​ അ​പ​ക​ടം. മാ​താ​വ്: സു​ഹ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ബി, സാ​ലിം, സാ​ബി​ർ, സാ​ദി​ഖ്, സാ​ജി​ദ്, ലൗ​സി. പി​താ​വ് മ​രി​ച്ച​തി​​െൻറ നാ​ൽ​പ​താം നാ​ളി​ലാ​ണ് സ്വാ​ലി​ഹി​​െൻറ വേ​ർ​പാ​ട്. അൽഐൻ ജിമി ഹോസ്പിറ്റൽ പള്ളിയിലെ നമസ്​കാര ശേഷം മയ്യിത്ത് നാട്ടിലേക്ക്​ അയച്ചതായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ അൽ​െഎൻ കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - uae accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.