??????? ?????? ??????? ??????????????? ????????? ???????? ???????????? ??????????? ???????????????.

കൗമാരോത്സവ കേളികൊട്ടുമായി ദുബൈയില്‍ യുഫെസ്​റ്റ്​  പ്രചരണയാത്രയെത്തി

ദുബൈ: യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ജീപ്പാസ് യുഫെസ്റ്റ് 2017  പ്രചരണയാത്രക്ക് ദുബൈയില്‍ മികച്ച സ്വീകരണം. കലാമാമാങ്കത്തിനു മുന്നോടിയായി പത്തു ദിനങ്ങള്‍ ഇരുപതു സ്കൂളുകള്‍ എന്ന പ്രചാരണ കാമ്പയിനുമായി റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങള്‍ പിന്നിട്ടാണ്​ സംഘം ദുബൈയിൽ എത്തിയത്​.  പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ്‌ അണിയിച്ചൊരുക്കുന്ന  കലോത്സവത്തിന്​ വേദിയിലെത്താൻ പഠനസമയത്തിനിടയിലെ ഇടവേളകള്‍ കഠിനപരിശീലനത്തിനു മാറ്റിവെച്ചാണ്  ഓരോ സ്കൂളുകളും തയ്യാറെടുപ്പുകള്‍ നടത്തുന്നത്.  ഹിറ്റ്‌ 96.7 എഫ് എം അവതാരകരുടെ നേതൃത്വത്തിലെ പ്രചാരണ സംഘം ദുബൈ   ഗള്‍ഫ്‌ മോഡല്‍ സ്കൂള്‍, ഇന്ത്യന്‍ അക്കാദമി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. ഗള്‍ഫ്‌ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയപ്രസാദ്  ജീപ്പാസ് യുഫെസ്​റ്റ്​ പോസ്​റ്റര്‍ എറ്റുവാങ്ങി.  ഹിറ്റ്‌ എഫ്.എം അവതാരകരായ നയില ഉഷ, അര്‍ഫാസ്, ജോണ്‍, സംഘാടക പ്രതിനിധി ദില്‍ഷാദ് എന്നിവര്‍ പ്രചരണ യാത്രക്ക് നേതൃത്വം നല്‍കി.
 
Tags:    
News Summary - U fest uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.