???????????? ????????????????????

കൗമാരകലയുടെ അരങ്ങുണർന്നു; തരംഗമായി യുഫെസ്​റ്റ്​

ദുബൈ: പങ്കാളിത്തം കൊണ്ടും , മത്സരവീര്യം കൊണ്ടും സംസ്​ഥാന സ്​കൂൾ യുവജനോത്സവ​ങ്ങളെ ഒാർമപ്പെടുത്തുന്ന   ജീപ്പാസ് യുഫെസ്​റ്റി​​െൻറ സോണൽ മത്സരങ്ങൾ തുടരുന്നു. യു.എ.ഇയിലെ ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളെ അരങ്ങിലെത്തിച്ച്​ ചിട്ടയായി നടത്തുന്ന കലോത്സവത്തി​​െൻറ  രണ്ടാം എഡിഷൻ​   റാസല്‍ഖൈമയിലാണാരംഭിച്ചത്.

ഉദ്​ഘാടനം ചെയ്​ത​ നടനും പാർലമ​െൻറംഗവുമായ ഇന്നസ​െൻറ്​  മരുഭൂമിയിലും കലയുടെ കേളികൊട്ട് ഉണര്‍ത്തുന്ന പ്രതിഭകളെയും യൂഫെസ്​റ്റ്​ കലോത്സവത്തെയും മലയാളത്തി​​െൻറ അഭിമാനമെന്നാണ്​ വിശേഷിപ്പിച്ചത്.   റാസല്‍ഖൈമ,ഫുജൈറ  എമിറേറ്റുകളിലെ  മത്സരാര്‍ത്ഥികള്‍ പ​െങ്കടുത്ത മേളയിൽ  റാക് ഇന്ത്യന്‍ സ്കൂളും അജ്മാന്‍ , ഉമ്മല്‍ ഖുവൈന്‍    മത്സരത്തിൽ  അജ്മാന്‍ അല്‍ അമീര്‍ ഇന്ത്യന്‍ സ്കൂളും വിജയികളായി.

യു.എ.ഇ യിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ്‌ അണിയിച്ചൊരുക്കുന്ന യുഫെസ്റ്റ്  കലോത്സവത്തിന്‍റെ അടുത്ത മൂന്നു ഘട്ടങ്ങള്‍ ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളില്‍ നടക്കും.  ഡിസംബര്‍ ഒന്നിന് ദുബൈയില്‍ ഗ്രാന്‍ഡ്‌ ഫിനാലെയോടെയാണ്  സമാപനം.  കലോത്സവത്തി​​െൻറ മൂന്നും നാലും സോണ്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും മുഹ്സിന ഇന്ത്യന്‍ അക്കാദമി സി.ബി.എസ്.ഇ സ്കൂള്‍ അങ്കണത്തില്‍ നടക്കും.

Tags:    
News Summary - U fest-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.