ലാന നുസൈബ, സഈദ് അൽ ഹാജിരി
Posted On
date_range Updated On
date_range യു.എ.ഇയിൽ രണ്ട് പുതിയ സഹമന്ത്രിമാർ
ദുബൈ: രാജ്യത്ത് പുതുതായി രണ്ട് സഹമന്ത്രിമാരെ നിയമിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ലാന നുസൈബ, സഈദ് അൽ ഹാജിരി എന്നിവരെയാണ് സഹമന്ത്രിമാരായി നിയമിച്ചതെന്ന് എക്സ് അക്കൗണ്ട് വഴി വ്യക്തമാക്കിയത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ളതും ഭാവിയിലേയും ഉത്തരവാദിത്തങ്ങളിൽ ഇരുവർക്കും എല്ലാ വിജയവും ആശംസിക്കുന്നതായും, അതോടൊപ്പം ദേശീയതലത്തിലെ എല്ലാ ടീമംഗങ്ങൾക്കും ആശംസ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.