സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ട്ര​ക്കു​ക​ൾ റ​ഫ അ​തി​ർ​ത്തി​യി​ലേ​ക്ക്​ നീ​ങ്ങു​ന്നു

യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ട്ര​ക്കു​ക​ൾ റ​ഫ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു

ദു​ബൈ: യു.​എ.​ഇ​യി​ൽ​നി​ന്ന്​ സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി ഈ​ജി​പ്തി​ലെ അ​ൽ ആ​രി​ഷി​ൽ എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച റ​ഫ അ​തി​ർ​ത്തി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. ഇ​തു വ​ഴി​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ഗ​സ്സ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കേ​ണ്ട​ത്. 272.5 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 13 ട്ര​ക്കു​ക​ളാ​ണ്​ റ​ഫ അ​തി​ർ​ത്തി​യി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന​ത്.

ഇ​തി​ൽ 10 ട്ര​ക്കി​ൽ ആ​കെ 252 ട​ൺ തൂ​ക്കം വ​രു​ന്ന 16,800 ഭ​ക്ഷ്യ കി​റ്റു​ക​ളും മൂ​ന്ന്​ ട്ര​ക്കി​ൽ 360 ടെ​ന്‍റു​ക​ളു​മാ​ണ്. ഗാ​ല​ന്‍റ്​ നൈ​റ്റ്​ 3യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ളാ​ണ്​ യു.​എ.​ഇ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഗ​സ്സ​യി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ക്കു​ന്ന​ത്​.

ഗ​സ്സ​യി​ൽ ദു​രി​ത​ത്തി​ലാ​യ ഫ​ല​സ്തീ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നാ​ണ്​ ‘ഗാ​ല​ന്‍റ്​ നൈ​റ്റ്​3’ ദൗ​ത്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Trucks from UAE leave for Rafah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.