റാസല്‍ഖൈമയില്‍ നടന്ന ‘വായന’ പുസ്തക പരിചയ ചടങ്ങ് റാക് സ്കോളേഴ്സ് സ്കൂള്‍ ചെയര്മാന് ഹബീബ് മുണ്ടോള്‍
ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: പ്രവാസ സാഹിത്യലോകവും റാക് നോളജ് തിയറ്ററും സംയുക്തമായി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ച ‘വായന’ സ്കോളേഴ്സ് സ്കൂള്‍ ചെയര്മാന് ഹബീബ് മുണ്ടോള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്പൈസ് റസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ നോളജ് തിയറ്റര്‍ പ്രസിഡന്റ് ജോര്‍ജ് സാമുവല്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കടവത്ത് രചിച്ച ‘കിനാക്കാലം’, അക്ബര്‍ ആലിക്കരയുടെ ‘ചിലയ്ക്കാത്ത പല്ലി’ തുടങ്ങിയ പുസ്തകങ്ങള്‍ സാദിഖ് മാഹിന്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ജില്‍ന ജന്നത്ത് എന്നിവര്‍ പരിചയപ്പെടുത്തി.
പ്രവാസ സാഹിത്യലോകം പുസ്തകചര്ച്ചഫ്രാന്സിസ് മാര്‍പാപ്പ അനുസ്മരണ പ്രഭാഷണവും ചടങ്ങില്‍ നടന്നു. റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, മലയാളം മിഷന് പ്രസിഡന്റ് നാസര്‍ അല്‍ദാന, മുഹമ്മദ് കൊടുവളപ്പ്, ഷാജി കായക്കൊടി, നവാസ് ഇലഞ്ഞിക്കായ്, ദിലീപ് സെയ്ദു, അക്ബര്‍ ആലിക്കര, സിദ്ദീഖ് കടവത്ത് എന്നിവര്‍ സംസാരിച്ചു. ആര്. സജ്ജാദ് ഫൈസല്‍ സ്വാഗതവും എം.ബി. അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.