Posted On
date_range Updated On
date_range റാക് ശൈഖ് മുഹമ്മദ് ബിൻ സാലിം റോഡില്‍ ഗതാഗത നിയന്ത്രണം
റാസല്‍ഖൈമ: റാക് ശൈഖ് മുഹമ്മദ് ബിന്‍ സാലിം സ്ട്രീറ്റില്‍ ഇന്നുമുതല്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റാക് പൊലീസ് അറിയിച്ചു. ഓള്‍ഡ് റാക് ബോട്ട് റൗണ്ടെബൗട്ട് മുതല്‍ ക്ളോക്ക് റൗണ്ടെബൗട്ട് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 30 വരെ നിര്‍മാണ പ്രവൃത്തികള്‍ തുടരും. റോഡ് സുരക്ഷ ഉറപ്പ് വരുത്തി പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. റോഡുകള്‍ ഭാഗികമായി അടച്ചിടലും വഴി തിരിച്ചുവിടലുകളും ഉണ്ടാകുന്നതിനാല്‍ യാത്രക്കാര്‍ മുന്‍കരുതലെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.