ദുബൈ: പാലം നിർമാണം പുരോഗമിക്കുന്നതിനാൽ ദുബൈ ഹാർബർ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ ഹാർബറിലേക്ക് നീളുന്ന കിങ് സൽമാൻ സ്ട്രീറ്റ് ഇന്റർസെക്ഷനിലാണ് ജൂലൈ 13 ഞായറാഴ്ച മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മറീന ഭാഗത്തുനിന്ന് ജുമൈറയിലേക്കും ദുബൈ ഹാർബറിലേക്കും വരുന്നവരെ അൽ മർസ സ്ട്രീറ്റ് വഴി തിരിച്ചുവിടും. ഇവർ അൽ ഖയായ് സ്ട്രീറ്റ്, അൽ നസീം സ്ട്രീറ്റ് വഴി കിങ് സൽമാൻ സ്ട്രീറ്റിലൂടെ കടന്നുപോകണം. യാത്രക്കാർ ഇക്കാര്യം ഓർക്കണമെന്നും ദിശാസൂചകങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഗതാഗത തടസ്സവും സമയനഷ്ടവും ഒഴിവാക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.