Posted On
date_range Updated On
date_range അജ്മാന് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
അജ്മാന്: അജ്മാന് അൽ ഇത്തിഹാദ് സ്ട്രീറ്റിൽനിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് അജ്മാന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച മുതലുള്ള നിയന്ത്രണം രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ എല്ലാ ദിവസവും തുടരുമെന്നും പൊലീസ് അറിയിച്ചു.
ഈ സമയങ്ങളില്‍ യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഉമ്മുല്‍ ഖുവൈന്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് അജ്മാന് ഫിഷ് മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കാനുള്ള ഭാഗത്താണ് താൽക്കാലികമായി ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.