ഷാർജ: ഇത്തിഹാദ് റെയിൽ നിർമാണവുമായി ബന്ധപ്പെട്ട് ഷാർജയിലെ റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം. യൂനിവേഴ്സിറ്റി റോഡ്, ഷാർജയിലേക്കുള്ള അൽ ബാദി പാലത്തിലെ ഡിസ്ട്രിബ്യൂട്ടർ റോഡ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാവിലെ 11വരെ ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ കിഴക്കൻ മലീഹ റോഡിലേക്ക് പോകുന്ന അൽ സിയൂദ് സബർബ് ടണലിലൂടെ തിരിച്ചുവിടുന്നതിനാൽ ഗതാഗത തടസ്സം വലിയതോതിൽ അനുഭവപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു.
2026ൽ സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയ്നിന്റെ റെയിൽ, സ്റ്റേഷൻ നിർമാണങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ രണ്ട് സ്റ്റേഷനുകൾ അടുത്ത വർഷം പ്രവർത്തനം തുടങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി അടുത്ത ഘട്ടത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.