അ​ജ്മാ​നി​ൽ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജൂ​ണ്‍ ര​ണ്ടു​ മു​ത​ലാ​ണ്‌ നി​യ​ന്ത്ര​ണം. പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന റോ​ഡ്‌ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​ത്. അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന സ്ഥ​ല​ത്തെ ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Traffic control Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.