അവധി ദിനങ്ങളിൽ ശ്രദ്ധിക്കാൻ

സൗജന്യ പാർക്കിങ്

ഷാര്‍ജ: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷാർജയിലെ പണമടച്ചുള്ള പാർക്കിങ് സൗജന്യമായിരിക്കും. എന്നാല്‍, പാര്‍ക്കിങ് ബോര്‍ഡുകളില്‍ നീലനിറത്തില്‍ എഴുതിയ മേഖലകളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കില്ല. സാധാരണ ദിവസത്തെ നിയമങ്ങള്‍ ഈ മേഖലയില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

അല്‍ മജാസ്, ബുഹൈറ കോര്‍ണിഷ്, ബാങ്ക് സ്ട്രീറ്റ്, പക്ഷി-കാലി ചന്ത, സെന്‍ട്രല്‍ സൂഖ്​ മേഖല, റോളയുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, കോര്‍ണിഷുകള്‍ എന്നിവിടങ്ങളിലാണ് പണമടച്ച് പാര്‍ക്ക് ചെയ്യേണ്ടത്. ദുബൈ, അബൂദബി, അജ്മാൻ എമിറേറ്റുകളിൽ ചൊവ്വാഴ്​ച മുതൽ ശനി വരെയാണ് സൗജന്യ പാർക്കിങ്​.

അബൂദബി പൊലീസ് ലൈസൻസിങ് സേവനങ്ങൾ തുടരും

അബൂദബി: അവധി ദിവസങ്ങളിലും അബൂദബി പൊലീസ് ലൈസൻസിങ് സേവനങ്ങൾ തുടരും. വാഹനങ്ങളുടെ സാങ്കേതിക പരിശോധന സ്​റ്റേഷനുകൾ, ഡിജിറ്റൽ ചാനലുകൾ എന്നിവയുടെ സേവനങ്ങളുണ്ടാവും.

എന്നാൽ, പ്രത്യേക ജോലിസമയത്തിൽ മാറ്റമുണ്ട്​. വെള്ളി, ശനി ദിവസങ്ങളിൽ സലാമ അബൂദബി, അൽ ഷംഖയിലെ ഓട്ടോ വേൾഡ് സെൻറർ എന്നിവ ഉച്ചക്ക്​ രണ്ടു മുതൽ വൈകീട്ട് ഏഴ​ു വരെ പ്രവർത്തിക്കും. ഇൻഷുറൻസ് ഓഫിസുകളും തുറക്കും. അൽഐനിലെ ഫലാജ് ഹസയിലെ സലാമ കെട്ടിടത്തിലും അൽ ദഫ്രയിലെ മദീന സായിദിലും ഈ ദിവസങ്ങളിൽ ഇതേ സമയത്ത് സേവനം ലഭിക്കും.

അബൂദബി അൽസലാമ കെട്ടിടങ്ങളിലും അൽഐനിലെ ഫലാജ് ഹസയിൽ ലൈറ്റ് വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.

അൽഐൻ അൽ ബതീൻ, ഓട്ടോ വേൾഡ് അബൂദബി, അൽ ദഫ്രയിലെ മദീന സായിദ് എന്നിവിടങ്ങളിൽ ഉച്ചക്ക്​ രണ്ടു മുതൽ രാത്രി പത്തുവരെ സേവനം ലഭിക്കും.

മുസഫ അമാൻ, അൽഐനിലെ മെസ്‌യാദ്, അൽ ദഫ്രയിലെ മദീന സായിദ് എന്നിവിടങ്ങളിലെ വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള സേവനങ്ങൾ എപ്പോഴും ലഭ്യമാകുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വിസ സേവനങ്ങൾക്ക് സ്മാർട്ട്‌ ചാനൽ

ദുബൈ: ഈദുൽ ഫിത്​ർ അവധി നാളുകളിൽ വിസ സേവനങ്ങൾക്ക് ജി.ഡി.ആർ.എഫ്​.എ ദുബൈയുടെ സ്മാർട്ട്‌ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി ഉപയോക്താക്കളോട് അഭ്യർഥിച്ചു. വെബ്‌സൈറ്റ്, വകുപ്പി​െൻറ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധിദിനങ്ങളിലും സേവനങ്ങൾക്കായി അപേക്ഷിക്കാം. നിലവിൽ വകുപ്പി​െൻറ ഒട്ടുമിക്ക വിസ സേവനങ്ങളും സ്മാർട്ട്‌ ചാനലിൽ ലഭ്യമാണ്​.

ഈ അവധിക്കാലത്ത് വിസ അപേക്ഷ കേന്ദ്രങ്ങളായ ആമർ സെൻററുകൾ അടച്ചിടുമെന്ന് വകുപ്പിലെ ആമർ ഹാപ്പിനസ് ഡിപ്പാർട്മെൻറ് ഡയറക്ടർ മേജർ സാലിം ബിൻ അലി അറിയിച്ചു. ജി.ഡി.ആർ.എഫ്.എ പ്രധാന ഓഫിസ്, കസ്​റ്റമർ സർവിസ് സെൻററുകൾ, ആമർ കേന്ദ്രങ്ങൾ എന്നിവ അടക്കം റമദാൻ 29 ചൊവ്വാഴ്ച 11 മുതൽ അടുത്ത ശനിയാഴ്ച വരെ അവധിയായിരിക്കും. എന്നാൽ, ഓൺലൈൻ വഴി ഇടപാടുകൾ സ്വീകരിക്കുന്നത് ഈ കാലയളവിൽ തുടരും.

അടിയന്തര സേവനങ്ങൾക്ക് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ജി.ഡി.ആർ.എഫ്​.എ ഓഫിസ് അവധി ദിവസങ്ങളിലും 24 മണിക്കൂറും സേവനം നൽകും. ജി.ഡി.ആർ.എഫ്​.എ ദുബൈ ടോൾഫ്രീ നമ്പറായ 8005111 വിളിച്ച് വിവരങ്ങൾ അറിയാം.

റാസൽഖൈമയിൽ അറവുശാലകൾ രാവിലെ ഏഴു മുതൽ

റാസല്‍ഖൈമ: പെരുന്നാളിനോടനുബന്ധിച്ച്​ അല്‍ ഫിലയ്യ, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ ഗൈല്‍ അല്‍ഖസ്ബ അറവുശാലകളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ 12 വരെ ആയിരിക്കും. ഓള്‍ഡ് റാക് മത്സ്യമാര്‍ക്കറ്റ്​ രാവിലെ ഏഴു മുതല്‍ 12 വരെയും അല്‍ മ്യാരീദ് ഉച്ചക്ക് രണ്ടു മുതല്‍ ഏഴു വരെയും ഡിഗ്ദാഗ മത്സ്യവിപണി രാവിലെ ഏഴു മുതല്‍ 11 വരെയും പ്രവര്‍ത്തിക്കും.

Tags:    
News Summary - To pay attention during the holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.