രജിസ്റ്റർ ചെയ്യാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക
പ്രവാസഭൂമികയിലേക്ക് വിമാനം കയറുന്നവരുടെ പ്രധാന സ്വപ്നമാണ് വീട്. ഊണിലും ഉറക്കത്തിലും ജോലിസ്ഥലത്തുമെല്ലാം ഈ സ്വപ്നവും പേറി നടക്കുന്നു. എന്നാൽ, കൃത്യമായ ഉപദേശ നിർദേശങ്ങളില്ലാത്തതിനാൽ ചതിക്കുഴികളിൽ വീഴുന്നവർ നിരവധി. എവിടെ പണിയണം, എവിടെ പണിയരുത്, എങ്ങനെ തുടങ്ങണം, സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, ബജറ്റ് എങ്ങനെയാണ്, ആരാണ് പണിയേണ്ടത്, നിയമവശങ്ങൾ എന്തൊക്കെ തുടങ്ങിയവയിലൊന്നും കൃത്യമായ ധാരണയില്ലാത്തതാണ് പലരെയും ചതിക്കുഴികളിൽ വീഴ്ത്തുന്നത്. ഉപദേശം സ്വീകരിക്കാൻ തുടങ്ങിയാലോ, ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. ഗൾഫിലെ സാമ്പാദ്യം ഉപയോഗിച്ച് നാട്ടിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവരെയും ഈ വെല്ലുവിളികൾ കാത്തിരിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നേർവഴി കാണിക്കാനൊരുങ്ങുകയാണ് 'ഗൾഫ് മാധ്യമം'.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കമോൺ കേരളയുടെ ഭാഗമായ 'പ്രോപ്പർട്ടി ഷോ'യിൽ റിയൽ എസ്റ്റേറ്റ് മേഖല അടിമുടി ചർച്ച ചെയ്യപ്പെടും. കേരളത്തിലെ മുൻനിര ബിൽഡർമാരും റിയൽ എസ്റ്റേറ്റ് വമ്പന്മാരും ഈ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പ്രോപ്പർട്ടി ഷോയിൽ വീട് വെക്കാനും സ്ഥലം വാങ്ങാനും ഫ്ലാറ്റ് വാങ്ങാനും വാടകക്കെടുക്കാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ഉപദേശ, നിർദേശങ്ങളുണ്ടാവും.
വീടും സ്ഥലവും വാങ്ങാനുള്ളവർക്ക് ആകർഷകമായ പാക്കേജുകൾ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. കേരളത്തിലെ വിശ്വസ്തരായ ബിൽഡർമാരുമായി യു.എ.ഇയിൽ കൂടിക്കാഴ്ച നടത്താം. നിങ്ങളുടെ ആശങ്കകളും സംശയങ്ങളും അവരുമായി പങ്കുവെക്കാം. ലോൺ എടുക്കാതെ വീട് വെക്കുന്നതിനെക്കുറിച്ച ഉപദേശങ്ങൾ ലഭിക്കും. ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാർഗനിർദേശങ്ങൾ ഈസി പേമെന്റ് പ്ലാനുകളും ലഭിക്കും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയാം. വീട് നിർമിക്കുമ്പോഴുള്ള ഇന്റീരിയർ ഡിസൈൻ മുതൽ ഇലക്ട്രിക് ജോലികൾ വരെയുള്ള സകല മേഖലയുടെയും സമ്പൂർണചിത്രം നൽകുന്ന സെഷനുകളും പ്രദർശനങ്ങളുമുണ്ടാകും.
സുരക്ഷിത നിക്ഷേപം എന്നനിലയിലാണ് പലരും റിയൽ എസ്റ്റേറ്റ് വിപണിയെ കാണുന്നത്. ഭൂമിയുടെ മൂല്യം ഒരുപരിധിയിൽ കൂടുതൽ താഴാറില്ല എന്നതാണ് ഇതിന്റെ കാരണം. എന്നാൽ, സൂക്ഷിച്ച് വാങ്ങിയില്ലെങ്കിൽ വൻ നഷ്ടമുണ്ടാകാനും നിയമക്കുരുക്കിൽ അകപ്പെടാനുമുള്ള സാധ്യത ഏറെയാണ്.
ആവശ്യക്കാർക്ക് അനുയോജ്യമായ വിലയിൽ ഉൽപന്നങ്ങൾ കൊടുക്കാൻ ഡെവലപ്പർമാർ മത്സരിക്കുന്ന ഇക്കാലത്ത് വിപണിയിലെ രാജാക്കന്മാർ ഉപഭോക്താക്കളാണ്. അവരെ ആകർഷിക്കാനുള്ള പാക്കേജുകളുമായി പ്രശസ്ത ഡെവലപ്പർമാർ 'പ്രോപ്പർട്ടി ഷോ'യിൽ അണിനിരക്കും. നാട്ടിലൊരു കൂടൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലെ മുൻനിര ബിൽഡർമാരെ കാണാനും കേൾക്കാനുമുള്ള അവസരമാണ് 'കമോൺ കേരളയിൽ' ഒരുക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇന്നുതന്നെ രജിസ്റ്റർ ചെയ്യണം. www.cokuae.com/propertyshow
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.