തിരൂർ സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: തിരൂർ പൂക്കയിൽ സ്വദേശി വാഴപ്പാട്ട് ഇസ്മയിൽ ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ദുബൈ യിൽ നിന്നും ഫുജൈറയിൽ വെജിറ്റബിൾ ഷോപ്പിലേക്ക് സാധനവുമായി വരികയായിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച ്ചാണ് അപകടം ഉണ്ടായത്.

പരേതനായ വാഴപ്പാട്ട് കുഞ്ഞിമൊയ്തീ​​െൻറയും കുഞ്ഞീമയുടെയും മകനാണ്. ഉമ്മയും ഭാര്യ ജസീന ബീഗവും വിസിറ്റ് വിസയിൽ യു.എ.ഇയിൽ എത്തിയിരുന്നു. അവരെ ഞായറാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ റിയാസ് കൂത്തുപറമ്പ് അറിയിച്ചു.

Tags:    
News Summary - Tirur native death at dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.