മെഗാ മെഡിക്കൽ-ഡെന്‍റൽ ക്യാമ്പുമായി തുംബൈ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ

അജ്മാൻ: സൗജന്യ മെഗാ മെഡിക്കൽ-ഡെന്‍റൽ ക്യാമ്പുമായി തുംബൈ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ അജ്മാൻ ജർഫിലെ തുംബൈ മെഡിസിറ്റിയിലാണ് ക്യാമ്പ്. കൺസൾട്ടേഷൻ ഉൾപെടെയുള്ളവ സൗജന്യമായിരിക്കും. പ്രമുഖ ഡോക്ടർമാർ പങ്കെടുക്കും. സൗജന്യമായി ഇ.സി.ജി വൗച്ചറുകൾ, അൾട്രാസൗണ്ട് സ്ക്രീനിങ്, രകത് സമ്മർദ പരിശോധന, ബി.എം.ഐ, ബ്ലഡ് ഷുഗർ പരിശോധന എന്നിവ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ഫിസിയോ തെറാപ്പിസെഷനുകൾ, സ്പീച്ച് തെറാപ്പി അസസ്മെന്‍റ്, കാഴ്ച പരിശോധന എന്നിവയും സൗജന്യമായിരിക്കും. അവശ്യ മരുന്നുകളും സൗജന്യമായി ലഭിക്കും. പങ്കെടുക്കുന്നവർക്ക് 50 ശതമാനം ഇളവോടെ റേഡിയോളജി സേവനം, 25 ശതമാനം ഇളവോടെ ഐ.പി-ഒ.പി, ദന്ത ചികിത്സ, ലാബ് ടെസ്റ്റുകൾ എന്നിവയും ലഭ്യമാക്കും. ഇവർക്ക് എല്ലാ സ്പേഷ്യെലിറ്റികളിലും സൗജന്യ കൺസൾട്ടേഷനുമുണ്ടായിരിക്കും. 4500 ദിർഹമിന്‍റെ പ്രത്യേക നോർമൽ ഡെലിവറി പാക്കേജ്, 7200 ദിർഹമിന്‍റെ സിസേറിയൻ പാക്കേജ് എന്നിവയും ലഭിക്കും.

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സമൂഹത്തിന്‍റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് തുംബൈ ഗ്രൂപ്പ് ഹെൽത്യെർ ഡിവിഷൻ വൈസ്പ്രസിഡന്‍റ് അക്ബർ മൊയ്ദീൻ തുംബൈ പറഞ്ഞു.

നേരത്തെ തന്നെ രോഗനിർണയം നടത്തിയില്ലെങ്കിൽ ചികിത്സ കൂടുതൽ ബുദ്ധിമുട്ടാക്കും. ശരിയായ തരത്തിലുള്ള ആരോഗ്യ പരിശോധനയും പരിശോധനയും ചികിത്സയും ലഭിക്കുമ്പോൾ മാത്രമേ ഒരാൾക്ക് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    
News Summary - Thumbai University Hospital with Mega Medical-Dental Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.