സജീവ്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഷാർജയിൽ മരിച്ചു
ഷാർജ: തൃശൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് തിരുവത്ര കുഞ്ചേരി പരേതനായ ചുള്ളിപ്പറമ്പിൽ ബാലന്റെ മകൻ സജു എന്ന സജീവാണ് (46) മരിച്ചത്. ജെംസ് ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിലുള്ള ഗർഹൂദ് ജെംസ് ലെഗസി സ്കൂൾ ബസിലെ ഡ്രൈവറാണ്. ഷാർജ അബൂഷകരയിലെ ഫ്ലാറ്റിൽവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് അൽഖാസി ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
ഭാര്യ: ബിൻഷി സജീവ്. മകൾ: സാൻവിക സജീവ്. സഹോദരങ്ങൾ: ദിലീപ്, സലീപൻ, രാജീവ്, ബൈജു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായി സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.