ദുബൈ: ഗിന്നസ്ബുക്കിൽ യു.എ.ഇയുടെ നേട്ടങ്ങളുടെ പട്ടിക പിന്നെയും വലുതാവുന്നു. ലോകത്ത െ ആദ്യ ത്രീഡി പ്രിൻറഡ് വാണിജ്യ കെട്ടിടത്തിനുള്ള ബഹുമതിയാണ് പുതിയത്. ദുബൈയിലെ ദി ഓ ഫിസ് ഓഫ് ദി ഫ്യൂചറാണ് റെക്കോഡിനർഹമായത്. ശൈഖ് സായിദ് റോഡിനു സമീപം 250 ചതുരശ്രമീറ്റർ വലുപ്പത്തിലുള്ള കെട്ടിടം പൂർണമായും നിർമിച്ചത് ത്രീഡി സാേങ്കതികവിദ്യയിലാണ്.
13 മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവുമുള്ള 17 മൊഡ്യൂളുകൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ചൈനയിലെ വെയർഹൗസിനുള്ളിൽ ഭീമൻ പ്രിൻററിൽ അച്ചടിച്ചെടുത്ത കെട്ടിടം ദുബൈയിൽ കൊണ്ടുവന്ന് സീലിങ്ങിൽനിന്ന് തൂക്കിയിടുകയായിരുന്നുവെന്ന് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ ആഗോളകാര്യ മേധാവി നോഹ റാഫോർഡ്, ചീഫ് എക്സിക്യൂട്ടിവ് ഖൽഫാൻ ബിൽഹൂൽ എന്നിവർ പറഞ്ഞു.
മതിലുകൾ, മേൽക്കൂര, തട്ടുകൾ എന്നിവയെല്ലാം ത്രീഡി പ്രിൻറിൽതന്നെ തയാറാക്കാൻ 17 ദിവസവും സ്ഥാപിക്കാൻ രണ്ട് ദിവസവും മാത്രമാണെടുത്തത്. 2016 മേയ് മാസമാണ് ഓഫിസ് ആരംഭിച്ചത്. ഒാഫിസ്, വർക്ക്ഷോപ്, ക്ലാസ് റൂം എന്നിവയാണ് ഇതിൽ പ്രവർത്തിക്കുന്നത്. കടുത്ത വേനൽക്കാലത്തുപോലും ഉൾഭാഗത്ത് തണുപ്പനുഭവപ്പെടുന്നതിനാൽ ഒാഫിസിൽ എ.സി ഉപയോഗം കുറവാണ്. സെൻസറുകൾ ഉപയോഗിച്ച് പുറത്തെ പ്രകാശനിലവാരം അറിയുന്നതിനാൽ അതിനനുസരിച്ച് വെളിച്ചവും ക്രമീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.