ഡോ. ആസാദ് മൂപ്പന്‍

ഇത്​ യു.എ.ഇയുടെ വിജയം –ഡോ. ആസാദ്​ മൂപ്പൻ

ദുബൈ: ലോകം കോവിഡിന്​ മുന്നിൽ പകച്ചുനിന്നപ്പോൾ സമയോചിതമായി പദ്ധതികൾ നടപ്പിലാക്കി മരണനിരക്ക് കുറക്കാൻ സാധിച്ചത്​ യു.എ.ഇയുടെ വിജയമാണെന്ന് ആസ്​റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്​ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഏറ്റവും അനിശ്​ചിതമായ വർഷമാണ്​ കടന്നു​േപായത്​. അത്​ ദീർഘവീക്ഷ​ണത്തോടെ കൈകാര്യം ചെയ്​ത രാഷ്​ട്ര നേതാക്കളെ അഭിനന്ദിക്കുന്നു.

ഈ മഹാമാരിക്കാലത്ത്​ യു.എ.ഇക്കൊപ്പം ചേർന്നുനിന്നാണ്​ ആസ്​റ്ററും പ്രവർത്തിച്ചത്​. അതിൽ അഭിമാനിക്കുന്നു. യു.എ.ഇയിലെ ഞങ്ങളുടെ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി 7375 രോഗികള്‍ക്ക് ചികിത്സ നല്‍കിയപ്പോള്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. യു.എ.ഇ നടപ്പാക്കാനൊരുങ്ങുന്ന 50 വര്‍ഷത്തെ പദ്ധതികളുമായി ആസ്​റ്ററും യോജിച്ചു പ്രവര്‍ത്തിക്കുന്നു. കൂടാതെ ഹൈബ്രിഡ് ബ്രിക്ക് ആൻറ്​ ക്ലിക്ക് മോഡലിലൂടെ എളുപ്പം പ്രാപ്യമായതും സാമ്പത്തികമായി താങ്ങാവുന്നതുമായ ഗുണനിലവാരമുളള ആരോഗ്യസംരക്ഷണ സംവിധാനമുള്ള രാജ്യത്തി​െൻറ സൃഷ്​ടിക്കായി പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ടുപോകുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും ആസാദ്​ മൂപ്പൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.