Posted On
date_range Updated On
date_range ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു
ഷാർജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആഫ്രിക്കൻ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 4 റോഡിലാണ് അപകടം. നിശ്ചയിച്ച സ്ഥലത്തുകൂടിയല്ലാതെ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുതന്നെ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏഷ്യക്കാരനായ ഡ്രൈവറാണ് അപകടം വരുത്തിയത്. പരിക്കേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.