മ​ഷ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​ൻ

ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ ഇ​ന്ന്​ തു​റ​ക്കും

ദു​ബൈ: ക​ഴി​ഞ്ഞ മാ​സ​ത്തെ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ശ്​​രി​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ (ആ​ർ.​ടി.​എ) ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. എ​ന​ർ​ജി സ്​​റ്റേ​ഷ​ൻ​ അ​ടു​ത്ത ആ​ഴ്ച പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 16ന്​ ​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ്​ ദു​ബൈ മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​ത്. എ​ന്നാ​ൽ, അ​തി​വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ല്​ സ്​​റ്റേ​ഷ​നു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​ധി​കൃ​ത​ർ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഓ​ൺ​പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​രി​ഖ്, എ​ന​ർ​ജി സ്​​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​ത്ര​മാ​ണ്​ മു​ട​ങ്ങി​യി​രു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക്​ ശേ​ഷം എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ സ്​​റ്റേ​ഷ​നു​ക​ൾ തു​റ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ലും മി​ക​ച്ച​തു​മാ​യ സ​ർ​വി​സ്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ൽ സ്​​റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. നേ​ര​ത്തെ മേ​യ്​ 28ന​കം സ്​​റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ർ.​ടി.​എ​യും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ്​ മെ​ട്രോ സേ​വ​നം അ​തി​വേ​ഗം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. മെ​ട്രോ​യു​ടെ ഓ​പ​റേ​ഷ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും നി​ർ​വ​ഹി​ക്കു​ന്ന കി​യോ​ലി​സ്​-​ മി​സ്തു​ബ്​​ഷി ഹെ​വി ഇ​ൻ​ഡ​സ്​​ട്രീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സ്​​റ്റേ​ഷ​നു​ക​ൾ തു​റ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഓ​രോ സ്​​റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ അ​ധി​കൃ​ത​ർ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്​​റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ സ​മ​യ​ക്ര​മ​വും മ​റ്റും ഉ​റ​പ്പു​വ​രു​ത്താ​ൻ യാ​ത്ര​ക്കാ​രി​ല്ലാ​തെ ട്ര​യ​ർ റ​ണ്ണു​ക​ളും ന​ട​ത്തി. അ​തേ​സ​മ​യം, മെ​ട്രോ സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​പ്പോ​ൾ പ​ക​രം സം​വി​ധാ​ന​മാ​യി ആ​രം​ഭി​ച്ച ബ​സ്​ സ​ർ​വി​സ്​ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Onpassiv, Equity and Mashriq metro stations will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.