സു​പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളു​ടെ ഊ​ർ​ജ​വും കാ​ലാ​വ​സ്ഥ​യും സം​ബ​ന്ധി​ച്ച വെ​ർ​ച്വ​ൽ യോ​ഗം

സു​സ്ഥി​ര​ത​ക്ക്​​ ഐ​ക്യ​പ്പെ​ട​ണ​മെ​ന്ന്​ യു.​എ.​ഇ

ദു​ബൈ: സു​സ്ഥി​ര സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ സ​മാ​ധാ​നം, സ്ഥി​ര​ത, സ​ഹ​ക​ര​ണം എ​ന്നീ ത​ത്വ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ഐ​ക്യ​പ്പെ​ടാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഊ​ർ​ജ​വും കാ​ലാ​വ​സ്ഥ​യും സം​ബ​ന്ധി​ച്ച 'മേ​ജ​ർ ഇ​ക്ക​ണോ​മി ഫോ​റ'​ത്തി​ന്‍റെ ലീ​ഡേ​ഴ്‌​സ് മീ​റ്റി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ആ​വ​ശ്യ​​പ്പെ​ട്ട​ത്. യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച വെ​ർ​ച്വ​ൽ ഫോ​റ​ത്തി​ൽ ലോ​ക​​ത്തെ 17സു​പ്ര​ധാ​ന സാ​മ്പ​ത്തി​ക ശ​ക്​​തി രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളാ​ണ്​​ പ​​ങ്കെ​ടു​ത്ത​ത്. 28-ാമ​ത് യു.​എ​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​തി​ഥേ​യ രാ​ജ്യ​മെ​ന്ന​പ നി​ല​യി​ൽ കൂ​ടി​യാ​ണ്​ യു.​എ.​ഇ യോ​ഗ​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച്​ സം​സാ​രി​ച്ച​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മാ​ണെ​ന്ന്​ വ​യ​ക്​​ത​മാ​ക്കി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്, കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്​ ലോ​കം വ​ലി​യ വി​ല ന​ൽ​കേ​ണ്ട​താ​യി വ​രും. ജ​ന​ങ്ങ​ൾ​ക്കും ഭൂ​മി​ക്കും ആ​ഗോ​ള സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്കും ഇ​ത്​ പ​രി​ക്കേ​ൽ​പ്പി​ക്കും. സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​ക​സ​ന​ത്തി​ന് പു​തി​യ പാ​ത​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കാ​ലാ​വ​സ്ഥ ആ​ക്ഷ​ൻ പ​ദ്ധ​തി​ക​ളെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ്​ യു.​എ.​ഇ​ക്കു​ള്ള​ത്. ​

തീ​ർ​ച്ച​യാ​യും ഈ ​മേ​ഖ​ല​യി​ലെ പ്രാ​യോ​ഗി​ക സ​മീ​പ​ന​ങ്ങ​ൾ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണം ചെ​യ്യും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ഗോ​ള ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ജീ​വ പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ലാ​ണ്​ 2023ലെ ​കോ​പ്​-28 എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള വേ​ദി​യാ​യി തീ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 40 രാ​ജ്യ​ങ്ങ​ളി​ലാ​യി 50 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​ക​ളി​ൽ യു.​എ.​ഇ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ദ​ശ​ക​ത്തി​ൽ 50 ബി​ല്യ​ൺ ഡോ​ള​ർ കൂ​ടി നി​ക്ഷേ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​മു​ണ്ട്.

ആ​ഗോ​ള അ​ജ​ണ്ട​യി​ൽ കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ‌​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ബൈ​ഡ​നും നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ശു​ദ്ധ​മാ​യ ഊ​ർ​ജ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​ത്​ വേ​ഗ​ത്തി​ലാ​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്കു​ന്ന സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ച്ച്​ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The United Arab Emirates has called for stability in sustainability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.