'ആഫ്​റ്റർ എഫക്​ട്​' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ദുബൈ: പൂർണമായും ദുബൈയിൽ ചിത്രീകരിച്ച 'ആഫ്​റ്റർ എഫക്​ട്​' എന്ന മലയാളം ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജിതിൻ റോയി​യുടെ കഥയെ ആധാരമാക്കിയ സിനിമയുടെ തിരക്കഥയും സംവിധാനവും ജിതിനും ദീപു ചാക്കോയും ചേർന്നാണ്. നവാഗതരായ ലക്ഷ്​മി വത്സൻ, സിജി ഫിലിപ്‌ എന്നിവരും സംവിധായകൻ ദീപുവും ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എട്ടു വയസ്സുകാരനായ ഋഷഭ്​ ദേവാണ്​ സംഗീതസംവിധാനം​. സംഗീതസംവിധായകൻ അരുൺ രാജി​െൻറ മകനാണ്​ ഋഷഭ്​. ശ്രീജിത്ത്. എസ്​.വി ഛായാഗ്രഹണവും പ്രവീൺ കുട്ടൻ എഡിറ്റിങ്ങും നിർവഹിച്ചു.

ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് നേടിയ നിഖിൽ എസ്​. പ്രവീണാണ്​ ഡി.ഐ ആൻഡ്​ കളറിങ്​. ഹോം ഉൾ​െപ്പടെ നിരവധി സിനിമകൾക്ക് സൗണ്ട് ഡിസൈൻ ചെയ്​ത ധനുഷ്‌ നയനാരാണ് സൗണ്ട് ഡിസൈൻ. സാറാ, ബിനേഷ്‌, ഷിഹാബ്, അഷ്‌ന, സിൻജൽ എന്നിവർ മറ്റുവേഷങ്ങൾ അഭിനയിച്ചു. ഗുഡ്​വിൽ എൻറർടെയിൻമെൻറ്​സ്​ യുട്യൂബ്​ ചാനലിലാണ് ചി​ത്രം റിലീസായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.