Posted On
date_range Updated On
date_range ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 1.28 ലക്ഷം പേർ
ദുബൈ: എക്സ്പോ 2020ലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 1.28 ലക്ഷം പേർ. എക്സ്പോ തുടങ്ങിയ ഒക്ടോബർ ഒന്ന് മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ ആളുകളെത്തിയ പവലിയനായി ഇന്ത്യ മാറുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ പവലിയനിലെ സന്ദർശകരുടെ എണ്ണം ലക്ഷം കവിഞ്ഞെന്നും ഇതുവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ആളെത്തിയ പവലിയനാണെന്നും ഇന്ത്യൻ കോൺസുേലറ്റ് അറിയിച്ചു.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബുധനാഴ്ച ഉച്ച 12ന് ഇന്ത്യൻ പവലിയനിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.