ഇമാറാത്തി വാർത്ത ഏജൻസിക്ക്​ 44 വയസ്സ്​

അബൂദബി: യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എമിറേറ്റ്‌സ് ന്യൂസ് ഏജൻസി (വാം) ആരംഭിച്ചതി​െൻറ 44ാം വാർഷികം ആഘോഷിച്ചു. 1976 നവംബറിൽ ഏജൻസി ആരംഭിക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും 1977 ജൂൺ 18നാണ് ഏജൻസി വാർത്ത പ്രസിദ്ധീകരണം തുടങ്ങിയത്. മികച്ച രീതിയിൽ ദൗത്യം നിർവഹിക്കുന്നതിന് വാർത്താ ഏജൻസിക്ക് എല്ലാ നൂതന സാങ്കേതികഘടകങ്ങളും സർക്കാർ നൽകിയിരുന്നു.

നിലവിൽ 44 വർഷത്തിനുശേഷം വാം അറബ് മേഖലയിലെ ഉന്നത വാർത്താസ്ഥാപനമായിട്ടുണ്ട്​. എല്ലാ പത്രങ്ങൾക്കും മാധ്യമങ്ങൾക്കും രാജ്യത്തെ ഔദ്യോഗിക വാർത്തകളുടെ ഏക ഉറവിടമാണ് വാം. ആദ്യഘട്ടം മുതൽ എല്ലാ എമിറേറ്റുകളിൽനിന്നും വാർത്തകൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതോടൊപ്പം അന്തർദേശീയ വാർത്തകൾക്കും വാം പ്രാധാന്യം നൽകുന്നുണ്ട്​. രാജ്യതലസ്ഥാനമായ അബൂദബിയിൽനിന്ന് ആദ്യഘട്ടത്തിൽ യു.എ.ഇയുടെ മാതൃഭാഷയായ അറബിക്കിനു പുറമേ ഇംഗ്ലീഷിലും ഫ്രഞ്ചിലും വാർത്തകൾ വിതരണം ചെയ്യുന്നതിന്​ ശ്രദ്ധിച്ചു. പിന്നീട് മറ്റു ഭാഷകളിലും വാർത്തകൾ നൽകിത്തുടങ്ങിയത് ഒട്ടേറെ മാധ്യമസ്​ഥാപനങ്ങൾക്ക് പ്രയോജനം ചെയ്​തു.

സേവനങ്ങൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായി മലയാളം, ശ്രീലങ്കൻ, ഇന്തോനേഷ്യൻ, ബംഗാളി, പഷ്​തൂൺ എന്നീ അഞ്ചു പുതിയ ഭാഷകൾ ചേർത്ത്​ കഴിഞ്ഞ വർഷം മേയിൽ എമിറേറ്റ്‌സ് ന്യൂസ് ഏജൻസി വിവിധ ഭാഷകളിലെ വാർത്താസേവനങ്ങൾ വിപുലീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ എബ്രായ ഭാഷ കൂടി ചേർത്തതോടെ ഇപ്പോൾ വാം വാർത്ത നൽകുന്ന ഭാഷകളുടെ എണ്ണം 19 ആയി.

Tags:    
News Summary - The Emirates news agency is 44 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.