ഐ.പി.എൽ 13ാം സീസണിൽ ഉച്ചസമയത്ത് നടന്ന ആദ്യ മത്സരത്തിൽ ടോസിന് ശേഷം സ്നേഹാഭിവാദ്യം ചെയ്യുന്ന ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയും രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും
ഉച്ചമത്സരങ്ങൾക്ക് തുടക്കം
ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉച്ച മത്സരങ്ങൾക്ക് തുടക്കം. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും ബാംഗ്ലുർ റോയൽ ചലഞ്ചേഴ്സും തമ്മിലായിരുന്നു ആദ്യ മത്സരം. ഈ ടീമുകൾ തമ്മിൽ ദുബൈയിൽ ഒക്ടോബർ 17നും ഉച്ചക്ക് നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. യു.എ.ഇയിലെ ചൂട് പരിഗണിച്ചാണ് കഴിഞ്ഞ മാസം ഉച്ച മത്സരങ്ങൾ ഒഴിവാക്കിയത്. ഒക്ടോബറിൽ ചൂട് കുറയുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച മുതൽ 10 മത്സരങ്ങൾ ഉച്ചക്ക് ഷെഡ്യൂൾ ചെയ്തിരുന്നു. ഈ ദിവസങ്ങളിലെല്ലാം രണ്ട് മത്സരം വീതം ഉണ്ടായിരിക്കും. ഞായറാഴ്ചയും ഉച്ച സമയത്ത് മത്സരമുണ്ട്. ഷാർജയിൽ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.