ദുബൈ: യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ‘തനിമ ഒരുമ കൂട്ടായ്മ’ കാംപയിനിൻറെ ഉദ്ഘാടനം ഏഴാം തീയതി വൈകുന്നേരം 6 മണിക്ക് ദുബൈ അൽഖൂസ് അൽമനാർ ഗ്രൗണ്ടിൽ നടക്കും. സുലൈമാൻ സ്വബാഹി പ്രമേയം വിശദീകരിക്കും. മുസ്തഫ തൻവീർ മുഖ്യപ്രഭാഷണം നടത്തും. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെൻറെർ പ്രസിഡണ്ട് എ.പി അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി പി.എ ഹുസൈൻ, ട്രഷറർ വി.കെ സകരിയ എന്നിവർ പ്രസംഗിക്കും. സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യവും നൂർബാങ്ക് മെട്രോ സ്റ്റേഷനിൽനിന്നും ദുബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്:056 755 9101.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.