‘ടെൻ എക്സ്’ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫിസിലെത്തിയ ശൈഖ്​ മാന ബിൻ ഹാഷർ അൽ മക്തൂമും മജീദ് സാഗർ അൽ മർറിയും കമ്പനി അധികൃതർക്കൊപ്പം

ആദ്യ പ്രോപ്പർട്ടി എക്സിബിഷനുമായി ടെൻ എക്സ്​

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച 'ടെൻ എക്സ്' റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ആദ്യ പ്രോപ്പർട്ടി എക്സിബിഷൻ സബീൽ ഹാളിലെ സിറ്റി സ്‌കേപ്പിൽ നടന്നു. ദുബൈ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ വി.ഐ.പി സർവീസുകൾക്ക് പ്രാധാന്യം നൽകി ആരംഭിച്ച കമ്പനിയുടെ ഓഫിസ് ശൈഖ്​ മാന ബിൻ ഹാഷർ അൽ മക്തൂം ഉദ്​ഘാടനം ചെയ്തു.

കമ്പനിയുടെ ലോഗോ പ്രകാശനം ദുബൈ ലാൻഡ് ഡിപ്പാർട്ടമെന്‍റ്​ രജിസ്ട്രേഷൻ സി.ഇ.ഒ മജീദ് സാഗർ അൽ മർറി നിർവഹിച്ചു. വാസ്തുസംബന്ധമായ എല്ലാ വിവരങ്ങളും ഒത്തുനോക്കിയാണ് വീടുകളും ഫ്ലാറ്റുകളും വിൽക്കുവാനും വാങ്ങുവാനും സഹായിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ സുകേഷ് ഗോവിന്ദൻ അറിയിച്ചു. ഓരോരുത്തരുടെയും മനസ്സിനിണങ്ങിയ പ്രോജക്ടുകൾ വാങ്ങുവാൻ വിവിധ ഡെവലപ്പർമാരുമായി പങ്കാളിത്തമുണ്ടാക്കിയതായി സെയിൽസ് ഡയറക്ടർ നജ്‌ല സലാഹുദ്ധീൻ അറിയിച്ചു.

ദുബൈയിലെ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പ്​ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ്​ 'ടെൻ എക്സ്​' ഓഫിസ്​ തുറക്കുന്നത്​. ഈ വർഷം 230.8 ശതകോടി ദിർഹമിന്‍റെ റിയൽ എസ്​റ്റേറ്റ്​ ഇടപാടാണ്​ ദുബൈയിൽ നടന്നത്​. 87,755 വസ്തു ഇടപാടുകൾ നടന്നു. 2021നെ അപേക്ഷിച്ച്​ വിൽപനയിൽ 79.2 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. ദുബൈയിൽ സന്ദർശകരുടെ എണ്ണം കുതിച്ചുയരുന്നതും റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ തുണയാകുന്നുണ്ട്​. ഈ വർഷം ആദ്യ ഏഴ്​ മാസത്തിനിടെ 81 ലക്ഷം സന്ദർശകരാണ്​ ദുബൈയിൽ എത്തിയത്​. 

Tags:    
News Summary - ten X's property exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.