ദേശീയദിനത്തിൽ വിതരണത്തിന് തയാറാക്കിയ ഫേസ് മാസ്ക്
Posted On
date_range Updated On
date_range ദേശീയദിനത്തിൽ പതിനായിരം ഫേസ് മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്യും
ദുബൈ: രാജ്യത്തിെൻറ 49ാമത് ദേശീയദിനം ശൈഖ് സായിദ് പീസ് ഫോറവും ഫുജൈറ കൾചറൽ അസോസിയേഷനും യുബി-7 ഫൗണ്ടേഷനും സംയുക്തമായി കോവിഡ് ബോധവത്കരണമായി ആചരിക്കും.ദേശീയദിനത്തിൽ പ്രത്യേകം തയാറാക്കിയ പതിനായിരം ത്രീ ലയർ പ്രൊട്ടക്ടീവ് മാസ്ക്കുകൾ യു.എ.ഇയിലും ഇന്ത്യയിലും വിതരണം ചെയ്യും.
വിതരണ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജുമൈറ കൈറ്റ് ബീച്ചിൽ ജമാൽ ഷാഫർ ചലഞ്ചിൽ നടക്കും.ഇതിെൻറ ഒരുക്കം പൂർത്തിയായതായി യുബി-7 ഫൗണ്ടേഷൻ ഫൗണ്ടർ ഉച്ചു ഭായി, ഷാജഹാൻ എ.കെ, ശൈഖ് സായിദ് പീസ് ഫോറം സാരഥികളായ മുനീർ മുഹ്‌യിദ്ദീൻ, റുഷ്ദി ബിൻ റഷീദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.