ടീം ഇന്ത്യ സംഘടിപ്പിച്ച ‘കേളികൊട്ടുയരുന്ന കേരളം’ പരിപാടി
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ടീം ഇന്ത്യ ‘കേളികൊട്ടുയരുന്ന കേരളം’ എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും, അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വാർഷികവും കേരളപ്പിറവിയും ആഘോഷിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സംസ്കാരിക സമ്മേളനം കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടീം ഇന്ത്യ പ്രസിഡന്റ് ശശി വാരിയത്ത് അധ്യക്ഷതവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, വൈസ് പ്രസിഡന്റ് പ്രതീപ് നെന്മാറ, ട്രഷറർ ഷാജി ജോൺ, ജോ. ട്രഷറർ പി.കെ. റെജി, സിനിമാ താരങ്ങളായ സാദിഖ്, ഷാജു ശ്രീധർ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ കെ.ടി. നായർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
ടീം ഇന്ത്യ ജനറൽ സെക്രട്ടറി അനിലാൽ സ്വാഗതവും ട്രഷറർ രവി തങ്കപ്പൻ നന്ദിയും പറഞ്ഞു. മച്ചിങ്ങൽ രാധാകൃഷ്ണൻ അവതാരകനായിരുന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും ചേർന്നവതരിപ്പിച്ച കലാപ്രകടനങ്ങൾ പരിപാടിക്ക് വ്യത്യസ്തതയേകി.
ടീം ഇന്ത്യ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ നൃത്തനൃത്ത്യങ്ങൾ, കോമഡി ഷോ, ഗാനമേള എന്നിവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.