??? ?????? ??????? ??? ?????????? ?????? ??????????????????

ടീം ഇഫ്താറിനൊപ്പം നോമ്പ് തുറക്കാൻ എത്തുന്നത് ആയിരങ്ങൾ

ഷാർജ: ടീം ഇഫ്താർ ഇത്തവണ നോമ്പ്തുറ ഒരുക്കിയിരിക്കുന്നത് സജയിലെ 40 തൊഴിലാളി ക്യാമ്പുകളുടെ പരിസരങ്ങളിലാണ്. 14 വർ ഷത്തെ സേവനത്തിലൂടെ ആർജിച്ചെടുത്ത പരിചയ സമ്പന്നതയും അർപ്പണമനോഭാവവും ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴി ലഭിച്ചേക് കാവുന്ന ദൈവീക പ്രീതിയും ആണ് ഇവിടെ സേവനത്തിനെത്തുന്ന നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകരുടെ കരുത്ത്. ഞായറാഴ്ച 20,332 പേരെയാണ് ടീം ഇഫ്താർ നോമ്പ് തുറപ്പിച്ചത്.

ഓരോ ദിവസത്തെയും കണക്കെടുക്കുമ്പോൾ റെക്കോഡാണിത്. പോയവർഷം ആകെ 496,380 ആളുകളാണ് ടീം ഇഫ്താറിനൊപ്പം നോമ്പ് തുറന്നത്. ഇത്തവണ ആറുലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം ഇഫ്താറി​െൻറ സംഘാടകരിലൊരാളായ ഈസ അനീസ്​ പറഞ്ഞു. ആദ്യ ദിവസം 15,000വും രണ്ടാമത്തെ ദിവസം 18,000വും മൂന്നാമത്തെ ദിവസം 20,000 ആളുകളുമാണ് എത്തിയത്. വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് സജയിലെ തൊഴിലാളികളിൽ അധികവും. ഷാർജ–ദൈദ് റോഡിൽ എഴാമത്തെ പാലം കഴിഞ്ഞുള്ള വ്യവസായ മേഖലയാണിത്.

ഷാർജ പട്ടണത്തിൽ നിന്ന് ഏറെ ദൂരമുണ്ട് ഇവിടേക്ക്. കൃത്യമായ ആസൂത്രണത്തോടെയാണ് ടീം ഇഫ്താറി​െൻറ പ്രവർത്തനം. ഓരോ വളണ്ടിയർക്കും അവരുടെ ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് കൊണ്ടുതന്നെ ക്യാമ്പുകളിൽ യാതൊരുവിധ പ്രയാസങ്ങളും നോമ്പ് തുറക്കുണ്ടാവുന്നില്ല. ഓരോ ക്യാമ്പിലും വിതരണം ചെയ്ത ഇഫ്താർ ഭക്ഷണത്തി​െൻറ കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നത് കൊണ്ട് എത്ര പേർ എത്തുന്നു എന്നതും കൃത്യമായി മനസിലാക്കാൻ സാധിക്കുന്നു. അടുത്ത ദിവസത്തെ ഒരുക്കത്തിനും ഈ കണക്ക് തുണയാണ്.

Tags:    
News Summary - team ifthar-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.