അബൂദബി മുസഫ കാപ്പിറ്റല്‍ മാള്‍ ലുലുവില്‍ ഒരുക്കിയ ചായക്കട
അബൂദബി: വീടിനു തൊട്ടടുത്ത ചായക്കടയിലെത്തി ചൂടുള്ള പലഹാരക്കടികള് കഴിക്കുക എന്ന ഓര്മതന്നെ എത്ര ഹൃദ്യമാണ്. പ്രവാസ ലോകത്തിരുന്ന് ഗൃഹാതുരത്വം തുളുമ്പുന്ന ആ ഓര്‍മകളെ താലോലിക്കേണ്ട, പകരം സാക്ഷാത്കരിക്കാന്‍ ഇതാ അബൂദബി മുസഫ കാപ്പിറ്റല്‍ മാള്‍ ലുലുവിലെ ചായക്കടയിലേക്ക് പോന്നോളൂ. ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായാണ് കാപ്പിറ്റല്‍ മാളില്‍ ചായക്കട ഒരുക്കിയിരിക്കുന്നത്.
വീക്കെന്‍ഡ് ആഘോഷമാക്കാനിറങ്ങിയ പ്രവാസികള്‍ ശരിക്കും ഹിറ്റാക്കിയിരിക്കുകയാണ് ഈ സ്പെഷല്‍ ചായക്കട. കപ്പ, മീന്‍കറി, കിഴിപ്പൊറോട്ട, ഞണ്ട് റോസ്റ്റ്, കുട്ടനാടന്‍ താറാവ്, ആലപ്പുഴ ഫിഷ് കറി, തലശ്ശേരി ബിരിയാണി, നാടന്‍ ചായക്കടികള്‍, പഴംപൊരി, ഉന്നക്കായ, ഇല അട, വെട്ടുകേക്ക്, കൊഴുക്കട്ട, ഉഴുന്നുവട എന്നുവേണ്ട കൊതിയൂറും നിരവധി വിഭവങ്ങളാണ് ഇവിടെ തയാറായിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 11 മുതല്‍ രാത്രി 12 വരെയും മാര്‍ച്ച് എട്ടുവരെ ഈ നാടന്‍ തട്ടുകട പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.