ടാക്​സി ഡ്രൈവർമാർക്ക്​  ആരോഗ്യ കേന്ദ്രം തുറന്നു 

ദുബൈ: യാത്രക്കാരെ ലക്ഷ്യസ്​ഥാനത്ത്​ എത്തിക്കാനുള്ള തിരക്കുപിടിച്ച ഒാട്ടത്തിനിടെ സ്വന്തം ആരോഗ്യകാര്യം ശ്രദ്ധിക്കാൻ നേരം കിട്ടാതെ  അസുഖം വന്നാൽ വേദന സംഹാരിയും കഴിച്ച്​ സ്വയം ചികിത്സയും നടത്തി വണ്ടിയോടിക്കുന്ന ടാക്​സി ഡ്രൈവർമാർക്ക്​ ദുബൈ ടാക്​സി കോർപ്പറേഷൻ (ഡി.ടി.സി) ആശ്വാസ സംവിധാനമൊരുക്കുന്നു. റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ  മുഹൈസിനയി​െല മുഖ്യ ഒഫീസിലാണ്​ ആരോഗ്യ പരിരക്ഷാ കേന്ദ്രം സജ്ജീകരിച്ചത്​. 
ഡ്രൈവർമാർക്കുണ്ടാവുന്ന ആരോഗ്യ പ്രശ്​നങ്ങൾക്ക്​ പ്രതിവിധി നൽകാൻ ഉതകുന്ന സംവിധാനങ്ങളും വിദഗ്​ധ ഡോക്​ടർമാരും ഇവിടെയുണ്ടാവുമെന്ന്​ ഡി.ടി.സി സി.ഇ.ഒ ഡോ. യൂസുഫ്​ മുഹമ്മദ്​ അൽ അലി വ്യക്​തമാക്കി.   എക്​സ​്​റേ മെഷീൻ, ലബോറട്ടറി എന്നിവ ഒരുക്കിയിട്ടുണ്ട്​.

ജനറൽ മെഡിസിൻ വിഭാഗവും ​പ്രമേഹം, ഹൃദയ പ്രശ്​നങ്ങൾ, എല്ല്​, കണ്ണ്​ വിഭാഗങ്ങൾക്ക്​ എന്നിവയുടെ ഡോക്​ടർമാരുണ്ടാവും. അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക്​ പ്രാഥമിക ചികിത്സകൾ നൽകി അടുത്തുള്ള വലിയ ആശുപത്രികളിലേക്ക്​ മാറ്റാൻ സൗകര്യത്തിന്​ ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസും ഒരുക്കി നിർത്തും. ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്​.എ)യുമായി ബന്ധിപ്പിക്കുന്ന ഹോട്ട്​ലൈനും ക്ലിനിക്കിലുണ്ടാവും. 

ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ ഏഴു മുതൽ രാത്രി 11വരെയും വെള്ളിയാഴ്​ച രാവിലെ എട്ടു മുതൽ രാത്രി എട്ടു മണി വരെയുമാണ്​ കേന്ദ്രം പ്രവർത്തിക്കുക. ഷിഫ്​റ്റ്​ പൂർത്തിയാക്കി ഏതാണ്ടെല്ലാ ദിവസവും മുഹൈസിനയിലെ ഒഫീസിൽ എത്തുമെന്നതിനാൽ ​ഡി.ടി.സി ഡ്രൈവർമാർക്കാർക്കും ഇൗ സേവനം ലഭിക്കാതെ പോവില്ല. 

Tags:    
News Summary - taxi drivers medical centre-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.